ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

220 പതിനൊന്നാം അദ്ധ്യായം

ക്കുട്ടി ഇങ്ങട്ട വരൂ - ചായക്ക വെള്ളം അടുപ്പത്ത
വെച്ചിട്ടുണ്ടൊ എന്ന നോക്കിവാ.. ക്ഷണത്തിൽ ആ
കണം എന്ന ചെന്നു പറ.

ഇങ്ങിനെ പറയുന്ന മദ്ധ്യെ അപ്പുക്കുട്ടൻ കിഴക്കെപടിക
യറി ഓടിക്കൊണ്ടുപന്നു. ഇവൻ ലക്ഷ്മിഅമ്മയുടെ ഒടുവി
ലത്തെ മകനാണെന്ന വായനക്കാരെ ഓൎമ്മപ്പെടുത്തേണ്ട
തില്ലല്ലൊ- ഇപ്പോൾ എട്ടുവയസ്സു പ്രായമെ ആയിട്ടുള്ളു.
വളരെ സാമൎത്ഥ്യവും ജാഗ്രതയും ഉള്ളഒരു കൂട്ടിയാണ. ഇവ
ൻ കുഞ്ഞികൃഷ്ണമേനോനെ കണ്ടക്ഷണത്തിൽ ഓടി അരി
കത്ത ചെന്നു അദ്ദേഹത്തിന്റെ മടിയിൽ കയറിയിരുന്ന
മാറത്തും കഴുത്തിലും രണ്ടനാല പ്രാവശ്യം ചുംബിച്ച എ
ന്തൊ ചിലതെല്ലാം അദ്ദേഹത്തോട് സ്വകാൎയ്യം പറഞ്ഞു.
പിന്നെ കുപ്പായക്കീശയിൽനിന്നു അദ്ദേഹത്തിന്റെ ഗ
ഡിയാൾഎടുത്ത കയ്യിൽപിടിച്ച തിരിച്ചുംമറിച്ചും നോക്കി
അദ്ദേഹത്തോട പറഞ്ഞു.

അപ്പുക്കുട്ടൻ- ഇത എനിക്കവേണം അഛാ-ജ്യേഷ്ടന
നിങ്ങൾ ഒന്നുവാങ്ങികൊടുത്തില്ലെ ? ഒന്നു എനിക്ക
൨ാങ്ങിത്തരേന്നമെന്നു അഛൻ ഇതവരെ പിചാ
രിച്ചില്ലല്ലൊ ? അതകൊണ്ട ഇത ഞാൻ എനി ഒരിക്ക
ലുംതരില്ല. ഇങ്ങിനത്തെ പക്ഷഭേദം അഛൻ എനി
ഒരിക്കലും കാട്ടരുത്-

കു. കൃ. മെ- നീ ഗഡിയാൾ ഇട്ടുനടക്കേണ്ടുന്ന ഒരുത്ത
നായൊ ? കൂട്ടികൾക്ക് ഗന്ധിയാൾ എത്തിനാണ ? ഉ
ണ്ടായാൽതന്നെ ക്ഷണത്തിൽ കേടുവരുത്തിക്കുളയും.
കൊണ്ടുനടക്കേണ്ടുന്ന പ്രായം ആയാൽ അപ്പക്ക
വാങ്ങിക്കൊടുത്തപ്രകാരം തന്നെ ഒന്നു ഞാൻ നി
നിനക്കും വാങ്ങിത്തരും.

അപ്പക്കുട്ടൻ - ഈ ഉപായം പറഞ്ഞതകൊണ്ടൊന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/232&oldid=194559" എന്ന താളിൽനിന്ന് ശേഖരിച്ചത്