ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

222 പതിനൊന്നാം അദ്ധ്യായം

അപ്പുക്കുട്ടൻ- ഇപ്പോൾ എനിക്ക മനസ്സിലായി. കുഞ്ഞി
ശ്ശങ്കരമേനോൻ എന്ന പറയുന്നാൾ ഇദ്ദേഹാണി
ല്ലെ ? ആൾ അശേഷം തരക്കേടില്ല- മിട്ടുക്കൻത
ന്നെ- എനിക്ക നല്ലോണം ബോധിച്ചു.

കു-കൃ-മേ- കുഞ്ഞിശ്ശങ്കരമേനോൻ കേട്ടില്ലെ അപ്പക്കു
ട്ടൻ പറയുന്നത ?

എന്ന പറഞ്ഞു കഴിയുമ്പഴക്ക അപ്പുക്കുട്ടൻ കുഞ്ഞികൃ
ഷ്ണ മേനോന്റെ വായ തന്റെ ചെറിയ കയികൊണ്ടുപൊ
ത്തി അല്പം രസകേട് ഭാവിച്ചുംകൊണ്ട പറഞ്ഞു.

അപ്പുക്കുട്ടൻ- എന്താണഛാ? സ്വകാൎയ്യം വല്ലതും പറ
ഞ്ഞാൽ അതുപുറത്തു പറയുന്നത്? എനിക്ക നിങ്ങ
ളെ ഗഡിയാൻ വേണ്ട- ഇതാ നിങ്ങൾ തന്നെ എ
ടുത്തോളിൻ- (എന്ന പാഞ്ഞ ഗഡിയൻ കുപ്പായ
ക്കീശ്ശയിൽതന്നെ ഇട്ട കുറെ മുഷിച്ചിലോടെ കുമ്പി
ട്ടിരുന്നു.)

കു-ശ-മേ- എടൊ അപ്പുക്കുട്ടൻ-നീ ഇങ്ങട്ടവാ- ഞാൻ
ഒന്നു ചോദിക്കട്ടെ- നിണക്ക എന്റെ ഗഡിയാൾ തരട്ടെ?

അപ്പുക്കുട്ടൻ- എനിക്ക ഇപ്പോൾ ആവശ്യമില്ല. ഈ
ഗഡിയാൾ കേടവരുന്ന കാലത്ത് നിങ്ങൾ ഒന്ന
തന്നാൽ ഞാൻ വാങ്ങിക്കൊള്ളാം- ഇപ്പോൾ വാ
ങ്ങുന്നത ഏതായാലും ഭംഗിയില്ല.

കു-ശ.-മേ- അത കേട൨രുന്ന കാലത്ത് പകരം തരുവാ
ൻ ഞാൻ ഇവിടെ ഉണ്ടായിരിക്കണമെന്ന എങ്ങിനെ
യാണ നിശ്ചയിക്കുന്നത? അതുകൊണ്ട ഇപ്പോൾ
തന്നെ തരുന്നതും വാങ്ങുന്നതുമാണ നല്ലത.

അപ്പുക്കുട്ടൻ- നിങ്ങൾ ഇന്നവന്ന നാളെ പോയ്ക്കളയു
ന്ന ഒരാളല്ലെന്നാണ എനിക്ക തോന്നിയത്. കൂട

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/234&oldid=194565" എന്ന താളിൽനിന്ന് ശേഖരിച്ചത്