ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം 223

ക്കൂടെ ഇനി ഇവിടെ വരാതിരിക്കുമൊ- ഇല്ലെങ്കി
ൽ എനിക്ക ഗഡിയാളും വേണ്ട.

ഇങ്ങിനെ സംസാരിക്കുന്നമദ്ധ്യെ അപ്പുക്കുട്ടനെ ല
ക്ഷ്മി അമ്മ അകായിലേക്ക വിളിച്ചു മുറുക്കാൻ കൊടുത്ത
യച്ചു- എല്ലാവരും കോലായിൽ ഇരുന്ന ഒരിക്കൽ മുറ്റക്കി.
അപ്പോഴെക്ക ചായയും പലഹാരവും തെയ്യാറാക്കി വാലി
യക്കാരൻ അകത്തെ വട്ടമേശയിൽ കൊണ്ടന്നുവെച്ചു-
അച്യുതമേനോൻ ഈ വിവരം കോലായിൽ ചെന്നു
പറഞ്ഞു. എല്ലാവരും അവിടെനിന്ന എഴുനീറ്റു കാലും
മുഖവും കഴുകി അകത്ത കടന്നു മേശയുടെ ചുറ്റുമിട്ടിട്ടു
ണ്ടായിരുന്ന കസേലകളിന്മേൽ ഇരുന്നു അന്യോന്യം
സംസാരിച്ചും രസിച്ചുംകൊണ്ട ചായയും പലഹാരവും
കഴിച്ച പി ശ്രമിപ്പാൻ, തുടങ്ങി. കുഞ്ഞികൃഷ്ണമേനോൻ
തന്റെ ഒരുമിച്ച മിനക്ഷിക്കുട്ടിയുംകൂടെ ഇല്ലാത്തതിന
ൽ സംഭവിച്ച സുഖക്കുറവിനെ നിവാരണം ചെയ്പാൻ
വേണ്ടി മേല്പറഞ്ഞ തളത്തിൽ ൨ടക്ക ഭാഗത്ത ലക്ഷ്മി അ
മ്മയുടെ സമീപത്ത അത്യുത്സുകയായി നില്ക്കുന്ന മീനാ
ക്ഷിക്കട്ടിയെ കയികൊണ്ടു മാടിവിളിച്ച അരികത്ത നി
ൎത്തി മന്ദസ്മിതംതൂകി പതുക്കെ വാത്സല്യപ്രേമരസങ്ങ
ളോടുകൂടി ഓരോവൎത്തമാനം ചോദിച്ചു തുടങ്ങി.

കു-കൃ-മേ- മകളെ ! ഞാൻ വന്നിട്ട കുറെ നേരമായില്ലെ?
ഇതവരെ നീ എന്റെ അടുക്കെ വരാതിരിപ്പാൻ
എന്താണ കാരണം?

മീനാക്ഷിക്കുട്ടി- അത് അച്ഛന്നതന്നെ അറിഞ്ഞുകൂടെ?
ഇതിന്ന മുമ്പ ഇങ്ങിനെയൊന്നും കണ്ടിട്ടില്ലെല്ലൊ?
അച്ഛൻ വരുമ്പഴെക്ക ഞാൻ അച്ഛന്റെ അടുക്കെ
എത്താതിരുന്നിട്ടുണ്ടൊ?

കു-കൃ-മേ- ഇന്നെന്താണ ഒരു വിശേഷവിധി സംഭ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/235&oldid=194569" എന്ന താളിൽനിന്ന് ശേഖരിച്ചത്