ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനൊന്നാം അദ്ധ്യായം 227

നിടയിൽ ഒന്നൊ രണ്ടൊ തുന്നുവാൻ ഞാൻ വി
ചാരിച്ചാൽ സാധിക്കുന്നതല്ലെ?

കു. കൃ. മേ– ഇരിക്കട്ടെ– നിന്റെ പഠിപ്പിന്റെകാൎയ്യം
ഏതെല്ലാം സ്ഥിതിയിലാണ ഇരിക്കുന്നത? ഈ
ഈ ഡിസെമ്പ്ര മാസത്തിൽ മിഡ്ഡിൽ സ്കൂൾ പരീക്ഷക്ക
പോകുന്നതാണെല്ലൊ ? എല്ലാ വിഷയങ്ങളിലും നി
ണക്ക എത്രൊണ്ട പരിചയമുണ്ടെന്ന നോക്കേണ്ട
തിന്ന ഈ അവസരത്തിൽ നിന്നെ പരീക്ഷിക്കാ
മെന്ന് വിചാരിക്കുന്നു. സംസ്കൃതം ഞാൻതന്ന
ആയ്ക്കളയാം.

കു. ശ. മേ.– ഇംഗ്ലീഷിലും കണക്കിലും ഞാൻ പരീക്ഷി
ച്ചുനോക്കാം- മറ്റുള്ളതിൽ എല്ലാം അച്യുതമേനോൻ
പരീക്ഷിക്കും.

മീ. കട്ടി- എന്നാൽ അതുംകൂടി ജ്യേഷ്ടനതന്നെ ആവരു
തെ ? അഛനും ജ്യേഷ്ടനും കൂടി പരീക്ഷിക്കുന്നതാ
ണ എനിക്ക ബോദ്ധ്യം

കു. കൃ. മേ– നിന്റെ ബോദ്ധ്യം നോക്കിട്ടല്ലെല്ലൊ പ
രീക്ഷിക്കുന്നത ? കുഞ്ഞിശ്ശങ്കരമേനോൻ പറഞ്ഞ
പ്രകാരം തന്നെയാകട്ടെ- അതാണ വളരെ നല്ലത–
എനിക്കും അതുതന്നെയാണ സമ്മതം. ഒരു തരക്കേടും
ഇല്ല.

മീ. കൂട്ടി– അഛന അതാണ താല്പൎയ്യമെങ്കിൽ അങ്ങിനെ
തന്നെ ആയ്ക്കൊട്ടെ– എനിക്ക വിരോധമില്ല.

കു. കൃ. മേ- എന്നാൽ അങ്ങിനെയാട്ടെ. എനിയെല്ലാം
കുളിയും ഊണും കഴിഞ്ഞതിൽപിന്നെ നിശ്ചയിക്കാം.
നീ പോയി വെയിലിന്നമുമ്പെ കുളികഴിച്ചു ക്ഷേത്ര
ത്തിൽപോയി തൊഴുതു മടങ്ങിവരാൻ നോക്കൂ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/239&oldid=194581" എന്ന താളിൽനിന്ന് ശേഖരിച്ചത്