ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

236 പന്ത്രണ്ടാം അദ്ധ്യായം

രപ്പ ആൎക്ക വെണം? കണ്ടുണ്ണി മെനൊൻ ഒരു സമയം ഷാ
പ്പിലെക്ക തന്നെ പൊയിട്ടുണ്ടായിരിക്കും- അയാൾക്ക എ
ന്റെ സ്നെഹം വല്ല വിധത്തിലും സമ്പാദിക്കെണമെന്നു
ണ്ട- ആൾ ബഹു കള്ളനാണ- അതെ തരക്കെടുള്ളു- എങ്കി
ലും കിടന്നൊട്ടെ- ഒരു കള്ളനെയും വെക്കണം സ്വാധീന
ത്തിൽ- അയാൾ താമസിക്കാതെ വന്നാൽ മതിയായിരുന്നു-
അയാൾ വരുമ്പഴക്ക ഇവറ്റയും എറങ്ങിപ്പൊകണം- എ
ന്നാൽ എന്റെ കാൎയ്യം പിന്നെ ശുഭം തന്നെ- ആകപ്പാ
ടെ കണ്ടെടത്ത കൊച്ചമ്മാളൂനും കുറശ്ശെ ക്രടാതെ കഴിക
യില്ലെന്നാണ തൊന്നുന്നത - ഇത്തിരി അവളും കൂടി കഴി
ക്കുന്നതായാൽ എത്ര വളരെ രസമുണ്ടായിരിക്കും? പങ്ങശ്ശ
മെനൊൻ ഇങ്ങിനെ പലതും വിചാരിച്ചു സന്താപിച്ചു
വെറുത്തും സന്തൊഷിച്ചും തന്നെത്താൻ മറന്നു കത്തിരി
ക്കുന്ന മദ്ധ്യെ കണ്ടുണ്ണിമെനൊൻ എത്തി-പങ്ങശ്ശമെനൊ
ന്റെ മനസ്സിന്നു അല്പം സമാധാനവും ഉണ്ടായി. താൻ
ഉൗഹിച്ച കാൎയ്യം ശരിയൊ എന്ന അറിവാൻ വെണ്ടി ഇ
ദ്ദെഹം ആ പരമവികൃതിയെ അടുക്കെ മാടി വിളിച്ചു "എ
ന്താണെടൊ പൊയ കാൎയ്യം സാധിച്ചൊ" എന്ന സ്വകാൎയ്യം
ചൊദിച്ചു. "ഞാൻ പൊയാലുണ്ടൊ സംശയം" എന്ന അ
യ്യാളും മറുവടി പറഞ്ഞു - അങ്ങിനെ യിരിക്കെ കൊമൻ
നായരും അയ്യാപ്പട്ടരും കൂടി കയറിവന്നു- അയ്യാപ്പട്ടരെ
കണ്ടപ്പൊൾ കാൎയ്യം തങ്ങളിൽ പറഞ്ഞ സന്ധിപ്പിക്കുവാൻ
വെണ്ടി കൊണ്ടുവന്നിട്ടുള്ളതാണെന്ന എല്ലാവരും വിശ്വ
സിച്ചു. ശങ്കരനെമ്പ്രാന്തിരിക്കും മനസ്സിൽ അല്പം സന്തൊ
ഷവും സമാധാനവും ഉണ്ടായി. എന്നാൽ എമ്പ്രാന്തിരി
യുടെ ദൎശനം പട്ടൎക്ക അത്ര സന്തൊഷമായില്ല- "എന്റെ
മുമ്പാകെ വെണമെന്നില്ലയായിരുന്നു- ഇത്രയൊന്നും ഞാ
ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നില്ല- എമ്പ്രാന്തിരിയെ പു
റത്താക്കീട്ട എന്നെ സംബന്ധത്തിന്നാക്കണം എന്നമാത്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/248&oldid=194602" എന്ന താളിൽനിന്ന് ശേഖരിച്ചത്