ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പന്ത്രണ്ടാം അദ്ധ്യായം 237

മെ ഞാൻ കണ്ടുണ്ണിമെനൊനൊട ആവശ്യപ്പെട്ടിരുന്നുള്ളു-
ഇത്രയൊക്കെ ഘൊഷിക്കെണ്ടതില്ലയായിരുന്നു" എന്ന അ
യ്യാപ്പട്ടരും "കാൎയ്യം ഏതെങ്കിലും ഒരുവിധത്തിൽ സന്ധിച്ച
പൊട്ടെ. എന്നാൽ സ്വൈരത്തിൽ കിടന്ന ഉറങ്ങിക്കൊ
ള്ളാലൊ" എന്ന ശങ്കരനെമ്പ്രാന്തിരിയും "ഇതൊന്നും ഇന്ന
വെണ്ടായിരുന്നു. നാളെ രാവിലെയായിരുന്നു നല്ലത" എ
ന്ന പങ്ങശ്ശമെനൊന്നു- "കൊച്ചുമാളു ഇന്ന എന്തെല്ലാണ
ചെയ്പാൻ പൊകുന്നത- ഞാൻ അറിഞ്ഞില്ല" എന്ന ഉ
ണിച്ചിരാമ്മയും "നെരം ഒമ്പതമണിയായി എനി ഐപ്പൊ
ഴാണ് ഇവിടുന്ന പൊവാൻ സാധിക്കുന്നത്" എന്ന കൊച്ച
മ്മാളുവിന്റെ ജ്യെഷ്ടന്മാരും "മൂപ്പരുടെ കാൎയ്യം ആകപ്പാ
ടെ ഇന്ന ഊൎദ്ധംതന്നെ - തിര നീക്കി കടലാടാൻ പ്രയാസം
തന്നെ" എന്ന എരെന്മൻനായരും, ഇങ്ങിനെ പലരും പല
വിധം വിചാരിച്ചു തുടങ്ങി- അപ്പൊൾ കണ്ടു അകത്തനിന്ന
ഒരാൾ പുറത്തെക്ക കടന്ന വരന്നത.

ശരീരം ആസകലം ഭസ്മംകൊണ്ട പൂശി കഴുത്തിലും മ
റ്റുള്ള അംഗസന്ധികളിലും രുദ്രാക്ഷം ധരിച്ച ആപാദചൂ
ഡം കാഷായവസ്ത്രംകൊണ്ട മൂടി ഇടത്തെ ചുമലിൽ പിൻ
ഭാഗം ഒരു പുള്ളിമാൻതൊൽ തൂക്കിയിട്ട വലത്തെ കയ്യിൽ
ഒരു പളുങ്കമാലയും ഇടത്തെത്തിൽ ഒരു ജലപാത്രവും പിടി
ച്ച "ഹരെ വിശ്വംഭര" എന്ന ജപിച്ചുംകൊണ്ട കൊലായി
ൽ വന്നു നിന്നു. അവിടെ കൂടിയിരുന്ന എല്ലാവരും അത്യ
ന്തം വിസ്മയിച്ചു. ഇത ആരാണെന്ന മനസ്സിലാകാതെ ഭ
ക്തിയൊടും വിനയതൊടും എഴുനീറ്റുനിന്ന എല്ലാവരും
സൂക്ഷിച്ചു നൊക്കിത്തുടങ്ങി- മുഖം കാഷായ വസ്ത്രംകൊണ്ട
മൂടിയിരുന്നതിനാൽ യാതൊരാൾക്കും ഒരു ലെശം മനസ്സി
ലായില്ല- കടന്നുവന്ന പാട എല്ലാവരൊടും ഇരിപ്പാൻ വെ
ണ്ടി കൈകൊണ്ട ആംഗ്യംകാട്ടി. പങ്ങശ്ശമെനൊന്റെ മുൻ
ഭാഗത്ത കൊലായിൽ ജലപാത്രം വെച്ച മാൻതൊൽ എടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/249&oldid=194605" എന്ന താളിൽനിന്ന് ശേഖരിച്ചത്