ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

248 പന്ത്രണ്ടാം അദ്ധ്യായം

പിന്നെയും അമ്മയെ നമസ്കരിച്ചു മുറ്റത്തിറങ്ങി നമ്പൂരി
പ്പാടയച്ചിട്ടുള്ള ആളുകളുടെ ഒന്നിച്ചു മനക്കലെക്ക പൊയി.

ഇവിടുത്തെ ഇപ്പൊഴത്തെ അവസ്ഥ കണ്ടാൽ മാത്രമെ
മനസ്സിലാകയുള്ളു- ഉള്ളപ്രകാരം പറഞ്ഞറിയിപ്പാൻ ഈ ജ
ന്മം എന്നെകൊണ്ടു സാധിക്കുന്നതല്ല- ഉണിച്ചിരാമ്മയും
തന്റെ രണ്ടു പുത്രന്മാരും കൊച്ചമ്മാളുവിനെ വിളിച്ചു നി
ലവിളികൂട്ടി ഒടുവിൽ മൃതപ്രായന്മാരായി നിലത്തുപതിച്ചു.
ശങ്കരനെമ്പ്രാന്തിരിയുടെ തൊൎത്തമുണ്ട പിഴിഞ്ഞു നൊക്കി
യാൽ മൂഴക്ക കണ്ണീരിൽ ഒരു തുള്ളിപൊലും കുറയാതെ കിട്ടും-
പങ്ങശ്ശമെനൊനുള്ള കുണ്ഠിതവും വിഷാദവും പറഞ്ഞാൽ
ഒടുങ്ങില്ല- ഈ സങ്കടാവസ്ഥ കണ്ടനുഭവിപ്പാൻ തനിക്കുംകൂ
ടി സംഗതിവന്നെല്ലൊ എന്ന പറഞ്ഞു കരഞ്ഞു തുടങ്ങി.
അയ്യാപ്പട്ടര ഇരുന്ന ദിക്കിൽ തന്നെ സ്തംഭിച്ചുവീണു- കൊ
മൻനായരും കണ്ടുണ്ണിമെനൊനും എതിലെ പൊയ്കളഞ്ഞു
എന്ന ഇവിടെ കൂടിയവരിൽ യാതൊരാളും അറിഞ്ഞില്ല.
എല്ലാവരും. ഒരു പൊലെ വിഷണ്ഡന്മാരായി ഒന്നും മിണ്ടാ
ൻ വഹിയാതെ കുമ്പിട്ടിരുന്നു. ഒടുവിൽ പങ്ങശ്ശമെനൊൻ
അല്പം ധൈൎയ്യം കലൎന്ന പതുക്കെ ഉണിച്ചിരാമ്മയുടെ അ
രികത്ത ചെന്നിരുന്ന അനെകം ശാന്തവാക്കുകൾ പറഞ്ഞ
ആ വൃദ്ധയെ അല്പം ആശ്വസിപ്പിച്ചു ഒരു വിധെന അക
ത്തെക്ക കയിപിടിച്ച കൊണ്ടുപൊയി ഒരു കട്ടിലിന്മെൽ കി
ടത്തി. കൊച്ചമ്മാളുവിന്റെ ജ്യെഷ്ഠന്മാരും തങ്ങളുടെ അ
മ്മക്ക തുണയായിട്ട അന്ന അവിടെ തന്നെ താമസിച്ചു.
കൊലായിൽ ഉണ്ടായിരുന്നവർ ഒരൊന്നൊരൊന്നായി പ
ങ്ങശ്ശമെനൊനൊട യാത്രപറഞ്ഞ ഇറങ്ങിപ്പൊയി - പ
ങ്ങശ്ശമെനൊന നെൎത്തെതന്നെ ഉറങ്ങണമെന്നുള്ള മൊ
ഹവും തീൎന്നു- അദ്ദെഹം പിന്നെയും കുറെനെരം കുണ്ഠിത
ത്തൊടും കൂടി അവിടെ ഇരുന്നതിന്റെ ശെഷം അയ്യാപ്പ
ട്ടരൊടും എമ്പ്രാതിരിയൊടും ഒരുമിച്ചുള്ള കൻസ്ടെബളൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/260&oldid=194631" എന്ന താളിൽനിന്ന് ശേഖരിച്ചത്