ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം 15


കൂടാ. ഒരു വെറ്റില പോലും മൂപ്പര വെറുതെ ആ
രോടും വാങ്ങാറില്ല.

ഗോവിന്ദൻ— (കണ്ടപ്പനെ പരീക്ഷിക്കേണമെന്നുള്ള
വിചാരത്തോടുകൂടി) സമ്മാനവും കൈക്കൂലിയും വാ
ങ്ങാത്ത ഉദ്യോഗസ്ഥന്മാർ ഇപ്പോൾ വളരെ ചുരു
ക്കമെയുള്ളു. തന്റെ യജമാനൻ പണം വാങ്ങുമാ
റില്ലെന്ന തനിക്ക എന്താണിത്ര നിശ്ചയം?

കണ്ടപ്പൻ— പണം വാങ്ങുന്ന ആളായിരുന്നു എങ്കിൽ
ഇന്നാൾ പോലീസ്സ കാൎയ്യത്തിൽ ചുരുങ്ങാതെ
രണ്ടായിരം കിട്ടുമായിരുന്നു. വലിയ വലിയ ശിപാ
ൎശി എല്ലാം കൊണ്ടുവന്നിട്ടുണ്ടായിരുന്നു. തള്ളിക്കള
വാൻ പാടില്ലാത്ത ഒന്ന രണ്ട ശിപാൎശി പ്രത്യേകി
ച്ചും ഉണ്ടായിരുന്നു. അന്യായമായി പ്രവൃചെ
യ്യേണ്ടുന്നകാലത്ത ഉദ്യോഗം രാജികൊടുത്തകളകയ
ല്ലാതെ ഉദ്യോഗത്തിൽ ഇരുന്ന അനീത പ്രവൃത്തി
ക്കയില്ലെന്ന തീർച്ച പറഞ്ഞ മടക്കി അയക്കയാണ
ചെയ്തത. ചിലപ്പോൾ ചിലവിന്നും മറ്റും പണം
പോരാതെ വന്നാൽ സ്വന്തവീട്ടിൽനിന്ന വരുത്തു
കയാണ ചെയ്യുന്നത. എജമാനന്റെ അച്ഛൻ കൊടുത്ത
മുതൽ വേണ്ടതിലധികം ഉണ്ട. തറവാട്ടിലും വേണ്ട
മുതലുണ്ട. കുടുംബവും കുറയും.

ഗോവിന്ദൻ— തറവാട്ടിൽ ആസ്ഥിയുള്ളവരാരും കൈക്കൂ
ലിവാങ്ങി പരാറില്ലെ? എത്ര ആളുകളുണ്ട? അത്യ
ന്തം യോഗ്യന്മാരായ ഭൎത്താക്കന്മാരുള്ള സ്ത്രീകൾ വ്യ
ഭിചരിക്കുന്നതും വീട്ടിൽ ധാരാളം മതലുള്ള ഉദ്യോഗ
സ്ഥന്മാർ കൈക്കൂലി വാങ്ങുന്നതും ഇപ്പോൾ സാ
ധാരണയാണ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/27&oldid=194030" എന്ന താളിൽനിന്ന് ശേഖരിച്ചത്