ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിമൂന്നാം അദ്ധ്യായം 261

ഞാനൊരു പ്രാവശ്യം കൊയമ്പത്തുരിൽ പൊയിട്ടു
ണ്ടായിരുന്ന സമയം ഒരുദിക്കിൽ രണ്ടനാല പെൺ
കുട്ടികളെ അവരുടെ അമ്മ താലികെട്ടിക്കുന്നത ഞാ
ൻ എന്റെ കണ്ണുകൊണ്ടു കണ്ടകാൎയ്യമാണ.

ക-ന_(ചിരിച്ചുംകൊണ്ട) പരദെശങ്ങളിൽ ചില പെൺ
കുട്ടികൾക്ക തങ്ങളുടെ മാതാക്കന്മാർ താലികെട്ടി ക
ല്യാണം കഴിച്ചുവരുന്നു എന്ന പ്രസ്താവിച്ചത് പരമാ
ൎത്ഥമാണ- പക്ഷെ അത എങ്ങിനെയുള്ള ക്രട്ടരാണെ
ന്നും അവർ അങ്ങിനെ ചെയ്വാൻ പ്രത്യെകിച്ചു വല്ല
കാരണവും ഉണ്ടൊ എന്നും അന്വെഷിച്ചിട്ടും അറി
ഞ്ഞിട്ടും ഉണ്ടായിരിക്കില്ല. നാം ഇവിടെ തെവിടിശ്ശി
കൾ എന്നു പറഞ്ഞു വരുന്ന ഒരു ജാതിക്കാരില്ലെ? അ
വരെ പരദെശത്തെ ദാസിമാരെന്നു പറയും. അവരു
ടെ പ്രവൃത്തിയും നടവടിയും ഞാൻ പറയെണ്ടുന്ന
ആവശ്യമില്ലല്ലൊ- അവൎക്ക പെൺമക്കളുണ്ടായാൽ
അമ്മമാരാണ താലി കെട്ടി വരുന്നത- ന്യായമായ
ഒരു ഭൎത്താവിനെ ഉണ്ടാക്കെണ്ടുന്ന ആവശ്യം തിരെ
ഇല്ലാത്തത കൊണ്ട് ഇങ്ങിനെ ചെയ്തു വരുന്നതാണ-
മലയാളികളായ നമ്മളും പരദെശദാസിമാരും ഈ
കാൎയ്യത്തിൽ ഒരു പൊലെയാണ-മെല്പറഞ്ഞ ജാതിക്കാ
രൊഴികെ യാതൊരു ഹിന്തുക്കളും ഹിമവത്സെതുപ
ൎയ്യന്തം ഇങ്ങിനെയുള്ള ദുരാചാരത്തെ അനുഷ്ഠിച്ചു വ
രുന്നില്ലെന്നാണ എന്റെ ഉത്തമ വിശ്വാസം-അത്യ
ന്തം ജുഗുപ്സാവഹമായ ഈ സമ്പ്രദായം നാം എനി
യും വിടാതെ മുറുക്കെ പിടിച്ചിട്ടുള്ളത കാൎയ്യത്തിന്റെ
ഗുണദൊഷജ്ഞാനം ഇല്ലാത്തതിനാൽ മാത്രമാണ്.

രാ-മെ- (അല്പം ലജ്ജയൊടും വെറുപ്പൊടും കൂടി) കല്യാ
ണം കഴിച്ചു താലി കെട്ടുന്നത് അവമാനമാണെന്നാ
ണില്ലെ ആകപ്പാടെ നമ്പ്യാര തീൎച്ചപ്പെടുത്തീട്ടുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/273&oldid=194661" എന്ന താളിൽനിന്ന് ശേഖരിച്ചത്