ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

268 പതിമൂന്നാം അദ്ധ്യായം

കു- ശ- മെ—ഈവക വിഷയത്തെപ്പറ്റി എനിക്ക വിശെ
ഷിച്ചു യാതൊരു പരിചയവും ഇല്ല- രാജ്യാചാര സ
മ്പ്രദായങ്ങളെപ്പറ്റി നല്ലവണ്ണം പരിജ്ഞാനമുള്ളവൎക്ക
ല്ലാതെ യാതൊരഭിപ്രായവും പറവാൻ സാധിക്കുന്ന
തല്ല- എങ്കിലും കരുണാകരൻ നമ്പ്യാര പ്രസ്താവിച്ചി
ട്ടുള്ളത മുഴുവനും പരമാത്ഥമാണെന്നാണ എനിക്കും
തൊന്നുന്നത. ലൌകീകവിരുദ്ധമായി നാം ആചരി
ച്ചുവരുന്ന താലികെട്ട കല്യാണത്തിൽ വെണ്ടത്തക്ക
പരിഷ്കാരങ്ങൾ ചെയ്യെണ്ടുന്നത അത്യാവശ്യം ത
ന്നെ- എന്നാൽ അതിന്റെ ഒരുമിച്ചു ഒരു നിശ്ചയം
കൂടി ചെയ്യുന്നതായാൽ വളരെ നന്നായിരിക്കുമെന്നാ
ണ് ഞാൻ വിചാരിക്കുന്നത. ഭൎത്താവിനെക്കൊണ്ട
താലി കെട്ടിക്കെണമെന്നാണെല്ലൊ നമ്പ്യാർ പ്രസ്താ
വിച്ചിട്ടുള്ളത്- അതനിശ്ചയമായിട്ടും വെണ്ടത തന്നെ-
എങ്കിലും ശൈശവ വിവാഹം കൊള്ളുരുതെന്നാണ
അനെകം യൊഗ്യന്മാരുടെ അഭിപ്രായം- ഋതുസ്നാന
ത്തിനു മുമ്പായി താലികെട്ടെണമെന്നും അതഭൎത്താ
വിന്റെ കയികൊണ്ട കെട്ടെണ്ടതാണെന്നും വരു
മ്പൊൾ ശൈശവകാലത്തിൽ തന്നെ വിവാഹം വെ
ണ്ടിവരുമെന്നു തീൎച്ചയായിരിക്കുന്നു- അത കുറെ അയു
ക്തമാണെന്നാണ് ഞാൻ വിചാരിക്കുന്നത.

ഗൊ- മെ—കുഞ്ഞിശ്ശങ്കര മെനൊൻ പറഞ്ഞിട്ടുള്ളത വാസ്ത
വമാണ- ചെറുപ്പകാലത്തിൽ തന്നെ പെൺകുട്ടികൾ
ക്ക ഭൎത്താവിനെ നിയമിക്കുന്നത ഒരിക്കലും വെടിപ്പി
ല്ലെന്നുള്ള ശാഠ്യക്കാരനാണ ഞാൻ- നമുക്കും ഇതര
രാജ്യങ്ങളിലുള്ള ജനങ്ങളെപ്പൊലെ താരുണ്യത്തിൽ
മാത്രമെ വിവാഹം പാടുള്ളു എന്നൊരു നിശ്ചയം ചെ
യ്യുന്നതായാൽ അതകൊണ്ട എന്താണൊരു ദൂഷ്യമുള്ള
ത? അങ്ങിനെയായാൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/280&oldid=194677" എന്ന താളിൽനിന്ന് ശേഖരിച്ചത്