ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം.

മീനാക്ഷികുട്ടിയുടെ സംഗീതം.

വിവെകിയും സൌമ്യനുമായ നമ്മുടെ കുഞ്ഞിശ്ശങ്കരമെ
നൊൻ പുത്തൻമാളികക്കൽ അല്പദിവസം മാത്രമെ താമ
സിച്ചിട്ടുണ്ടായിരുന്നുള്ളൂ എങ്കിലും അവിടെയുള്ള എല്ലാവ
ൎക്കും ഇദ്ദെഹത്തിന്റെ മെൽ അത്യാദരവും സന്തൊഷവും
അധികമായ സ്നെഹവും ഉണ്ടായി. കാമ്യരൂപന്മാരായ ൟ
വിധം ചെറുപ്പക്കാരിൽ വെണ്ടത്തക്ക മൎയ്യാദയും വിനയ
വും ശ്ലാഘനീയമായ ഗുണബുദ്ധിയും ഒതുക്കവും ഉണ്ടെന്ന
കണ്ടാൽ ജനസമുദായത്തിൽ ബഹുമാനവും കൌതുകവും
അങ്കുരിക്കുന്നത ആശ്ചൎയ്യമല്ലൊ- വകതിരിവും ബുദ്ധിവികാ
സവും ഉള്ള മാതാപിതാക്കന്മാരുടെ രക്ഷയിൽ ഇരുന്ന ശൈ
ശവം മുതല്ക്കെ അവരുടെ നടപ്പും മൎയ്യാദയും കണ്ട പഠിച്ച
അതില്പിന്നെ മഹത്തരമായ വിദ്യാഭ്യാസം കൊണ്ടും ദുൎല്ലഭ
മായസജ്ജന സമ്പൎക്കം കൊണ്ടും ബുദ്ധിക്ക പരിഷ്കാരവും
മനസ്സിന്ന പാകതയും അകൃത്യത്തിൽ അതിഭയവും ലഭി
ക്കുന്നതായാൽ ൟ കാലത്ത് അനെകം കുഞ്ഞിശ്ശങ്കരമെ
നൊന്മാരെ കണ്ട സന്തൊഷിക്കുവാൻ നമുക്ക യാതൊരു പ്ര
യാസവും ഇല്ല- വിദ്വാന്മാരെവിടയും പൂജ്ജ്യന്മാരാണെന്ന
ല്ലെ വെച്ചിട്ടുള്ളത- എങ്കിലും കുഞ്ഞിശ്ശങ്കരമെനൊന്റെ വ
രവും അധിവാസവും രണ്ടുമൂന്ന ദിവസത്തെക്ക മീനാക്ഷി
കുട്ടിയുടെ മനസ്സിൽ അല്പമായ രസക്കെടിന്നും കുണ്ഠിത
ത്തിനും കാരണമായി തീരുകയാണ ചെയ്തിട്ടുള്ളത- അതി
ന്ന ലഘുവായ രണ്ടൊമൂന്നൊ സംഗതികൾ ഉണ്ടായിരുന്നി
ല്ലെന്നുമില്ല.

കുഞ്ഞികൃഷ്ണുമെനൊൻ വരുന്ന സമയങ്ങളിൽ ഒക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/284&oldid=194686" എന്ന താളിൽനിന്ന് ശേഖരിച്ചത്