ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാം അദ്ധ്യായം 17

കണ്ടപ്പൻ— അവിടുത്തേക്ക യാതൊരു നേരം പോക്കാട്ടെ
യാതൊരഹങ്കാരമാകട്ടെ ഒരു വസ്തുവും ഇല്ല. സാദാദി
കാൎയ്യംമാത്രമെയുള്ളു. ആ വക വല്ലതും ഉണ്ടെ
ങ്കിൽ ഞാൻ അറിയാതിരിക്കില്ല.

ഗോവിന്ദൻ— പൊ പ്രാന്താ— നേരംപോക്കും അഹങ്കാര
വും ഇല്ലാത്ത പുരുഷന്മാരുണ്ടൊ? പക്ഷെ അല്പം
എന്നും അധികം എന്നും ഉള്ള വ്യത്യാസമം മാത്രം ഉ
ഉണ്ടാകും? കേവലം ഇല്ലാത്ത മനുഷ്യന്മാരില്ല. അത
ഒരു വഷളത്വം ആണെന്നും വിചാരിക്കേണ്ട. ന
മ്മുടെ അവസ്ഥ നമുക്ക നിശ്ചയമില്ലെ? അങ്ങട്ട
പോകയൊ അതല്ല ഇങ്ങട്ട വരുത്തുകയൊ എന്താണ
ചെയ്തുവരാറ?

കണ്ടപ്പൻ— (ഇയ്യാളെ ഒന്ന പറ്റിക്കണം എന്ന വിചാ
രിച്ചുകൊണ്ട) അല്പാല്പം നേരംപൊക്കില്ലാതെ ആരും
ഇല്ല. അത അറിഞ്ഞിട്ട നിങ്ങൾക്ക എന്താണ വേ
ണ്ടത്? ഈ വക ഒന്നും ചോദിക്കരുത.

ഗോവിന്ദൻ— (ഉള്ളത ഒക്കെ ഞാൻ പറയിക്കാതെ വിടി
ല്ല എന്ന വിചാരിച്ചുംകൊണ്ട) അറിഞ്ഞതകൊണ്ട
എനിക്ക വിശേഷിച്ച കാൎയ്യം ഒന്നും ഇല്ല. എന്നാ
ലും ഈ വക വൎത്തമാനം പറയുന്നതും കേൾക്കുന്ന
തും ചെറുപ്പക്കാരായ നമുക്ക ഒരരസമല്ലെ? ഈ ദി
ക്കിൽ നല്ല സ്ത്രീകളുണ്ടൊ എന്ന അറിയാമല്ലൊ?

കണ്ടപ്പൻ— (ചിരിച്ചുംകൊണ്ട) അങ്ങട്ട പോകാറും ഉണ്ട.
ചിലസമയം ഇങ്ങട്ട വരുത്താറും ഉണ്ട. രണ്ടും പ
ണിയുടെ തിരക്കുപോലെ ആണ. ആ ഒരു കാൎയ്യ
ത്തിൽ യജമാനൻ കുറച്ച കമ്പക്കാരനാണ. ഉണ്ടെ
ങ്കിൽ അതമാത്രമാണ ഒരു ദൂഷ്യം ഉള്ളത.

3

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/29&oldid=194032" എന്ന താളിൽനിന്ന് ശേഖരിച്ചത്