ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

284 പതിനാലാം അദ്ധ്യായം

നന്നായിരിക്കണം- എന്നാൽ ഇതിന്ന പഴക്കമൊ കെടൊ
യാതൊന്നും ഇല്ല– ഇയ്യിടയിൽ കൽക്കത്താവിൽ നിന്നു പു
തുതായി വരുത്തിയതാണ– കുഞ്ഞിശ്ശങ്കരമെനൊന സംഗീ
തത്തിലും ഫിഡിലിലും പരിചയമുണ്ടെന്ന അച്ചുതമെനൊ
ൻ ഒഴികെ ആരും ധരിച്ചിട്ടുണ്ടായിരുന്നില്ല- അദ്ദെഹം ഫി
ഡിൽ എടുത്ത കൊണ്ട വന്നു ശ്രുതി കൂട്ടുന്നതിൽ കാണിച്ച
വെഗതയും സാമൎത്ഥ്യവും കണ്ടിട്ട ഭാഗവതരന്മാർ വളരെ
അത്ഭുതപ്പെട്ടു- ഈ വെലകൊണ്ട വളരെകാലമായിട്ട ഉപജീ
വനം കഴിച്ചു വരുന്ന ഹരിഹര ഭാഗവതൎക്കും കൂടി ഇത്ര വെ
ഗതയില്ല- മീനാക്ഷിക്കുട്ടിയുടെ മനസ്സിൽ സന്തൊഷം സ്നെ
ഹം, ബഹുമാനം, വിസ്മയം, ഇങ്ങിനെയുള്ള പല മനൊവി
കാരങ്ങളും ഒരുമിച്ചുണ്ടായി- ഉള്ളിൽ നിറഞ്ഞു പുറമെ തുളു
മ്പുന്ന മന്ദാക്ഷപ്രെമങ്ങളൊടു കൂടി ഇവൾ ഫിഡിൽ എടു
ത്തു ഇടത്തെക്കയ്യിലും ചുമലിലും മാറത്തുമായി ചെൎത്തു
വായിപ്പാൻ നൊക്കിയപ്പൊൾ ശരീരം ആ സകലം രൊ
മാഞ്ചം നിറഞ്ഞു- അകൃതങ്ങളായ ചില വികാരങ്ങൾ ഇ
വൾ അറിയാതെ തന്നെ പുറത്തെക്കു വന്നു തുടങ്ങി. എങ്കി
ലും ഏകദെശം അരമണിക്കൂറനെരം ഇവൾ അത്യന്തം മ
ധുരമായും മനൊഹരമായും ഫിഡിൽ വായിച്ചതിൽ പി
ന്നെ തന്റെ അരികിൽ ഇരിക്കുന്ന ലക്ഷ്മി അമ്മയുടെ ക
ൎണ്ണത്തിൽ ചിലതെല്ലാം മന്ത്രിച്ചു- ഇവളുടെ മനൊവിചാ
രം ഇന്നതാണെന്ന അപ്പൊൾ കുഞ്ഞികൃഷ്ണമെനൊന മ
നസ്സിലായി- അദ്ദെഹം കുഞ്ഞിശ്ശങ്കരമെനൊന്റെ മുഖ
ത്ത നൊക്കി മന്ദസ്മിതത്തൊടെ ഇപ്രകാരം പറഞ്ഞു.

കു-കൃ-മെ–താങ്കൾക്ക് സംഗീതത്തിലും നല്ല പരിചയമു
ണ്ടെന്നാണ എന്റെ വിശ്വാസം- താങ്കളുടെ പാട്ടും
ഫിഡിൽവായനയും കെൾപ്പാൻ എല്ലാവൎക്കും വള
രെ മൊഹമുണ്ട-അതകൊണ്ട ഇനി അല്പനെരം താങ്ക
ളുടെവകയാകട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/296&oldid=194713" എന്ന താളിൽനിന്ന് ശേഖരിച്ചത്