ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാലാം അദ്ധ്യായം 285

കു-ശ-മെ_എനിക്ക പാടാനുംമാറ്റും അശെഷം ശീലമി
ല്ല- ഫിഡിൽ എടുത്ത ശ്രുതി കൂട്ടാനും അല്പം ചില
ത ഇംക്ലീഷ സമ്പ്രദായത്തിൽ വായിപ്പാനും ശീലിച്ച
തെയുള്ളു. അറിയുന്നത പ്രയൊഗിക്കുന്ന കാൎയ്യത്തിൽ
എനിക്കു മടിയും ഇല്ല.

ലക്ഷ്മിഅമ്മ–ഇംക്ലീഷമട്ടിൽ ഫിഡിൽ വായിക്കുന്നതും പാ
ടുന്നതും ഞാൻ ഇതവരെ കെട്ടിട്ടില്ല- വളടെ രസമു
ണ്ടെന്ന ചിലർ പറയുന്നത മാത്രം കെട്ടിട്ടുണ്ട- ഇത്തി
രി കെൾക്കെണ്ടത തന്നെയായിരുന്നു.

അച്യുതമെനൊൻ_(ചിരിച്ചും കൊണ്ട) അമ്മ ഇംക്ലീഷ
പാട്ട കെൾക്കാത്തത അശ്ചൎയ്യമല്ലെല്ലൊ- ഇംക്ലീഷ
കാരെ കാണാത്തവർതന്നെ ഈ ദിക്കിൽ എത്ര പെ
രുണ്ട? വെള്ളക്കാൎക്ക വാലുണ്ടെന്നും മറ്റുമല്ലെ മിക്ക
തും നാട്ടുകാർ മനസ്സിലാക്കി വെച്ചിട്ടുള്ളത്?

കു-കൃ-മെ–നാട്ടുപുറങ്ങളിലുള്ള വിഢ്ഢിത്വം പറഞ്ഞാലവ
സാനമില്ല- ഞാൻ ഒരു രണ്ടു സംവത്സരം മുമ്പെ ഒരു
ജമാവന്തി കാൎയ്യത്തിൽ ഒരു ഭൂമി നൊക്കുവാൻ വെണ്ടി
പൊയിട്ടുണ്ടായിരുന്നു. വണ്ടിയിൽ കയറി ഒരു ഉൾ
നാട്ടിൽ കൂടി കടന്നുപൊകുമ്പൊൾ ചില സ്ത്രീകൾ
ആ വഴിക്ക വരികയായിരുന്നു. വണ്ടി മുമ്പെ കാണാ
ത്ത ക്രട്ടരാണ്- "കാളകൾ വലിച്ചുകൊണ്ട നടക്കുന്ന
ഈ മാതിരി പുര ഞാൻ ഇന്നാണ് എന്റെ കണ്ണുകൊ
ണ്ട കണ്ടത്' എന്നിങ്ങിനെ ആ കൂട്ടത്തിൽ നിന്ന ഒ
രുത്തി ആശ്ചൎയ്യത്തൊടെ പറയുന്നത കേൾക്കയുണ്ടാ
യി- അതകൊണ്ട വെള്ളക്കാൎക്ക് വാലുണ്ടെന്നൊ കൊ
മ്പുണ്ടെന്നൊ മറ്റൊ നാട്ടുപുറത്തുള്ളവർ പറയുന്ന
തിൽ അത്ഭുതം വിചാരിക്കാനില്ല.

അ-മെ_വണ്ടി കാണാത്ത വകക്കാരും ഉണ്ടൊ നാട്ടുപുറ
ങ്ങളിൽ? ആശ്ചൎയ്യം തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/297&oldid=194715" എന്ന താളിൽനിന്ന് ശേഖരിച്ചത്