ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

18 ഒന്നാം അദ്ധ്യായം

ഗോവിന്ദൻ— (ഉത്സാഹഭാവത്തോടെ) അതല്ലെ ഞാൻ
ഇത്രനേരവുംപറഞ്ഞത? തീരെ നേരംപോക്കില്ലാത്ത
മനുഷ്യന്മാരില്ലെന്ന. എങ്ങട്ടാണ കൂടക്കൂടെ പോക
ന്നത? ആരെയാണ ഇങ്ങട്ട വരുത്തുന്നത? പതി
വായിട്ട ഒന്നുമാത്രമെയുള്ളൂ? അതല്ല മാറി മാറി പ
ലതും ഉണ്ടൊ<?lb/>

കണ്ടപ്പൻ— (ചിരിച്ചുംകൊണ്ട) അത നിങ്ങൾ എനിയും
അറിഞ്ഞിട്ടില്ലെ? നിങ്ങൾ ആളൊരു മന്നനാണ.
അറിയാതിരിക്കില്ല. എന്തിനാണ എന്നെകൊണ്ടു
പറയിപ്പിക്കുന്നത? മാറിമാറി രസംനോക്കി വി
ടുന്ന സമ്പ്രദായം യജമാനന ഇല്ല. പതിവായിട്ടഒ
രു ഒറ്റ മാത്രമെയുള്ളു അതിനെക്കൊള്ളൎഅങ്ങട്ടപോ
കാറും ഉണ്ട. അത ചിലപ്പോൾ ഇങ്ങട്ട വരാറും ഉണ്ട.

ഗോവിന്ദൻ— (കുറെനേരം ആലോചിച്ചുനോക്കീട്ട) എവി
ടെയാണ? ആരെയാണ? ഞാൻ ഈ വൎത്തമാനം
ഇപ്പോൾ നീ പറഞ്ഞതിൽപിന്നെ അറി
ഞ്ഞതെയുള്ളു
കണ്ടപ്പൻ— (പിന്നെയും ചിരിച്ചുകൊണ്ട) ഇത നിങ്ങൾ
അറിഞ്ഞില്ലെങ്കിൽ പിന്നെ എന്താണ കിടക്കു
ന്നത? അറിയാത്തവർ വളരെ ചുരുക്കമെയുള്ളു.

ഗോവിന്ദൻ— (പിന്നയും പിന്നയും ആലോചിച്ച നോ
ക്കീട്ട) എനിക്ക അശേഷം തോന്നുന്നില്ല. താൻ
തന്നെ പറയൂ. ഞാൻ ആരോടും പറയില്ല.

കണ്ടപ്പൻ— (മൂന്നാമതും ചിരിച്ചുകൊണ്ട) യജമാനൻ
കൂടക്കൂടെ പോകുന്നതും ചിലപ്പോൾ ഇങ്ങട്ട വരു
ത്തുന്നതും മറ്റാരെയും അല്ല. അദ്ദേഹത്തിന്റെ
സ്വന്തം ഭാൎയ്യ ലക്ഷ്മിഅമ്മയെ മാത്രമാണ. അവ
രെയല്ലാതെ യജമാനൻ തൊടാറില്ലെന്ന എനിക്ക
സത്യം ചെയ്യാം. ഇപ്പോൾ നിങ്ങൾക്ക മനസ്സിലാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/30&oldid=194033" എന്ന താളിൽനിന്ന് ശേഖരിച്ചത്