ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം

"കുഞ്ഞിശ്ശങ്കരമെനൊന്റെ പ്രതിഗമനവും
മീനാക്ഷിക്കുട്ടി മീനാക്ഷിയായതും".

പാട്ടും ഫിഡിൽ വായനയും കഴിഞ്ഞുതിന്റെ പിറ്റ
ന്നാൾ രാവിലെ ലക്ഷ്മി അമ്മയും തന്റെ സഹൊദരിമാ
രും കൂടി പുത്തൻമാളിയക്കലെ വടക്കു ഭാഗമുള്ള വരാന്ത
യിൽ വെച്ചു അല്പമായ ഒരു സംഭാഷണം ഉണ്ടായി. ഇവർ
പറയുന്നത ഏകദെശം കെൾക്കത്തക്ക വിധത്തിൽ ഇവ
രുടെ ഏതാണ്ട സമീപത്തിൽ തന്നെ മീനാക്ഷിക്കുട്ടിയും ഉ
ണ്ടായിരുന്നു- എങ്കിലും ഇവർ സംസാരിച്ചു കൊണ്ടിരിക്കു
ന്ന വിഷയത്തിൽ തനിക്ക ലെശംപൊലും കൌതുകമൊ
ശ്രദ്ധയൊ ഇല്ലെന്നുള്ള നാട്യത്തൊടെ ഇവൾ കൊച്ചുല
ക്ഷ്മിയെ വിളിച്ചു തന്റെ അരികത്തിരുത്തി "പന-നന-
പല-പാല" എന്നിങ്ങിനെ ഒരു കല്പലകമെൽ എഴുതി അവ
ളെക്കൊണ്ടു ചൊല്ലിച്ചും നൊക്കി എഴുതിച്ചും കൂടക്കൂടെ ഓ
രൊന്ന ചൊദിച്ചും അവളെ ഉല്ലസിപ്പിച്ചുകൊണ്ട അവി
ടെ കുത്തിരുന്നു- എന്നാൽ ഇവളുടെ കണ്ണുകൾ മാത്രമെ
കൊച്ചുലക്ഷ്മിയുടെ അരികത്തുണ്ടായിരുന്നുള്ളു- ചെവികളും
മനസ്സും മുഴുവൻ ശ്രദ്ധയും മറ്റെവരുടെ സംഭാഷണ ഗ്രഹ
ണത്തിലെക്ക നെൎന്നവെക്കയാണ ചെയ്തിട്ടുള്ളത-അതുകൊ
ണ്ട "പന-നന" എന്നു കൊച്ചുലക്ഷ്മി അഞ്ചൊ ആറൊ
പ്രാവശ്യം ഒരു പൊലെ നിലവിളിച്ചു പറഞ്ഞാലും കൂടി ഇ
വൾ കെൾക്കാതെ കണ്ടായി- ‘പല’ എന്നത് "തല" എ
ന്ന വായിച്ചാലും "പന" എന്നത് "മന" എന്ന ചൊല്ലി
യാലും ഒരു സമയം ഒന്നും മിണ്ടാതെ ഇരുന്നാലും മീനാക്ഷി
ക്കുട്ടി കൂടക്കൂടെ "ശരി" "ശരി" എന്നു അനുസരിച്ചുവരിക
യായി മനസ്സും ശ്രദ്ധയും അന്യവിഷയത്തിൽ പ്രവെശി

37

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/301&oldid=194725" എന്ന താളിൽനിന്ന് ശേഖരിച്ചത്