ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം 295

ഞാൻ പറഞ്ഞത ഒടുവിൽ ശരിയാണെന്നു തൊന്നാ
തിരിക്കില്ല.

നാണിയമ്മ—മിനാക്ഷിക്കുട്ടീ! നീ ഇത്രൊടം ഒന്നു വന്നിട്ട
പൊയ്ക്കൊ- ഇത എന്താണെന്നു നൊക്കൂ- ൟ ഫി
ഡിലിന്മെൽ എന്തൊ ഒന്നു കാണുന്നുണ്ട.

മീനാക്ഷിക്കുട്ടി വെഗത്തിൽ എഴുനീറ്റു നാണിയമ്മയു
ടെ അരികത്തെക്കു വന്നു- "എന്തൊ ഒന്നു കാണുന്നുണ്ട"
എന്നു കെട്ടപ്പൊൾ ഇവൾക്ക അല്പം പരിഭ്രമമാണുണ്ടായ
ത- ഫിഡിലിന്ന വല്ല പൊട്ടൊ കെടൊ സംഭവിച്ചിട്ടുണ്ടെ
ന്ന വിചാരിച്ചിട്ടാണ ഇവൾ ക്ഷണത്തിൽ എഴുനീറ്റു വ
ന്നത- അരികത്ത വന്നു നിന്ന ഉടനെ ലക്ഷ്മിഅമ്മ അവ
ളൊട പറഞ്ഞു.

ലക്ഷ്മിഅമ്മ—മകളെ! അതിന്മെൽ ഒരു എഴുത്തൊ മുദ്ര
യൊ എന്തൊ ഒന്നു കാണുന്നുണ്ട- എനിക്കും നാണി
ക്കും അത ശുദ്ധമെ തിലുങ്കാണ- എന്താണെന്നു നീ
വായിച്ചുനൊക്കൂ.

മീനാക്ഷിക്കുട്ടി_(ഫിഡിൽ വാങ്ങി നൊക്കിട്ട അല്പം ല
ജ്ജയൊടും വിസ്മയ ത്തൊടും കൂടി) ഇത എഴുത്ത ത
ന്നെയാണ- മുദ്രയും മറ്റും അല്ല.

പാറുക്കുട്ടി_ഇപ്പൊൾ ഞാൻ പറഞ്ഞത എങ്ങിനെ! എത്ര
നെരമായി നാണിയെട്ടത്തി വെറുതെ എന്നൊട ശ
ണ്ഠയിടുന്നു?.

നാണിയമ്മ—അത ശരിതന്നൊടൊ- നി ജയിച്ചു- ഞാൻ
തൊറ്റു- നിണക്ക സന്തൊഷമാകട്ടെ- എനിക്കും അ
ത്രെ താല്പൎയ്യമുള്ളു.

ലക്ഷ്മിഅമ്മ—എന്താണ അതിന്മെൽ എഴുതീട്ടുള്ളത? നീ
വായിക്കൂ- ഞങ്ങൾ കെൾക്കട്ടെ.

മീനാക്ഷിക്കുട്ടി—ഇത ഏതൊ ഒരു സ്ത്രീയുടെ പെരാണ- ഇ
ന്നലെ ഒരു മണിക്കൂറിലധികം നെരം എന്റെ ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/307&oldid=194756" എന്ന താളിൽനിന്ന് ശേഖരിച്ചത്