ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

298 പതിനഞ്ചാം അദ്ധ്യായം

മീനാക്ഷിക്കുട്ടി—അങ്ങിനെ വിചാരിപ്പാൻ അശെഷം സം
ഗതിയില്ലെല്ലൊ- വല്ലതും പറഞ്ഞാൽ ഒരു ദിക്കിൽ
യൊജിക്കണ്ടെ? വെറുതെ പറഞ്ഞിട്ട എന്താണ ഫ
ലം.

പാറുക്കുട്ടി—ഈ കാൎയ്യത്തിനു യൊജിപ്പില്ലെങ്കിൽ പിന്നെ
ഏത കാൎയ്യത്തിനാണ യൊജിപ്പുണ്ടാവാൻ പൊകു
ന്നത? അദ്ദെഹം ഇത നിണക്ക തരുവാൻ വെണ്ടി
കൽക്കത്താവിൽനിന്ന പ്രത്യെകം പണി ചെയ്യിച്ച
വരുത്തീട്ടുള്ളതാണെന്ന വിചാരിക്കരുതെ?

മീനാക്ഷിക്കുട്ടി_അദ്ദെഹത്തിന് ഇതല്ലെ പണി? ഇവിടെ
വന്നതുകൊണ്ട അവസ്ഥക്ക കുറയരുതെല്ലൊ എന്ന
വിചാരിച്ച ഇങ്ങിനെ ഒന്നു തന്നു എന്ന മാത്രമെയു
ള്ളു- കൽക്കത്താവിൽ എഴുതിയയച്ചു ഇങ്ങിനെ മുൻ
കൂട്ടി ഉണ്ടാക്കിച്ചതാണെന്നും മറ്റും വിചാരിപ്പാൻ
എന്തെങ്കിലും ഒരു കാരണം വെണ്ടെ? ഇത ആര വി
ശ്വസിക്കും?

പാറുക്കുട്ടി—കാരണം ഇല്ലെങ്കിൽ അദ്ദെഹം ഇവിടെ വരി
ല്ലെല്ലൊ- വന്നതകൊണ്ടുതന്നെ നിശ്ചയിക്കാവുന്ന
തല്ലെ?

മീനാക്ഷിക്കുട്ടി—വരാൻമാത്രം കാരണം ഉള്ളതകൊണ്ടായി
ല്ലെല്ലൊ? മുൻകൂട്ടി ഇങ്ങിനെ ഒന്ന ഉണ്ടാക്കിക്കാനും
കൂടി വല്ലതും ഒരു കാരണം വെണ്ടെ?

പാറുക്കുട്ടി—അപ്പയും അദ്ദെഹവുമായിട്ട വളരെ സ്നെഹമാ
ണെന്നുള്ളത തീൎച്ചയല്ലെ? നീ സംഗീതം ശീലിക്കുന്ന
വിവരം അപ്പ പ്രസ്താവിച്ചിട്ടുണ്ടായിരിക്കാം- ഇവിടെ
വന്നാൽ നിന്റെ പാട്ടു കെൾപ്പാൻ സംഗതി വരുന്ന
താകക്കൊണ്ട ഇത നിണക്ക തരെണ്ടതിന്ന മുമ്പെ ത
ന്നെ ഉണ്ടാക്കിച്ചു വരുത്തി വെച്ചിട്ടുള്ളതായിരിക്കണം.

മീനാക്ഷിക്കുട്ടി—എന്നാൽ എന്റെ പെര മുഴുവനും ഉണ്ടാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/310&oldid=194769" എന്ന താളിൽനിന്ന് ശേഖരിച്ചത്