ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

300 പതിനഞ്ചാം അദ്ധ്യായം

ന്ന കാണിക്കെണ്ടതല്ലെ? എന്തെങ്കിലും ഒരു സമ്മാ
നം അദ്ദെഹത്തിന്നും കൊടുക്കെണ്ടതാണ- എങ്കി
ലെ നമുക്ക മാനമുള്ളു.

ലക്ഷ്മിഅമ്മ—അത കാൎയ്യംതന്നെയായിരുന്നു-എന്തൊരുസ
മ്മാനമാണ നാം അദ്ദെഹത്തിന്ന കൊടുക്കെണ്ടത-
അത ആരെങ്കിലും കണ്ടാലും കെട്ടാലും ചിതമുള്ളതാ
യിരിക്കണ്ടെ?

പാറുക്കുട്ടി—ഞാനതിനൊരു വഴി കണ്ടിട്ടുണ്ട- വിശെഷമാ
യ തങ്കക്കസവവെച്ച ഒരു തൊപ്പി തുന്നി അദ്ദെഹം
പൊകുന്ന സമയം കൊടുത്താൽ മതി-എന്നാൽ പക
രത്തിന്ന പകരമായി.

മീനാക്ഷിക്കുട്ടി—അതെല്ലാം വലിയ നട്ടംതിരിച്ചിലാണ. ത
ൽകാലം സാധിക്കില്ല. ഒന്നാമത അതിന്ന കസവും
മെത്തരം ശീലയും വെണ്ടെ? അത എവിടന്നാണ
കിട്ടുന്നത? രണ്ടാമത വളരെ ബുദ്ധിമുട്ടി പണിയെടു
ത്തല്ലാതെ അദ്ദെഹം പൊകുമ്പൊൾ കൊടുപ്പാൻ
സാധിക്കില്ല- വരുന്നൊൎക്കും പൊണൊൎക്കും എല്ലാം
തൊപ്പി തുന്നി സമ്മാനം കൊടുക്കാൻ എന്നെകൊ
ണ്ട സാധിക്കില്ല- അദ്ദെഹം അദ്ദെഹത്തിന്റെ പാ
ട്ടിൽ പൊയ്ക്കൊട്ടെ. ഇപ്പഴ യാതൊന്നും കൊടുക്കണ്ട.

ലക്ഷ്മിഅമ്മ—ഛി- ഛി- അത വെടിപ്പില്ല- നിശ്ചയമായി
ട്ടും കൊടുക്കണം-സാമാനം ഞാൻ വരുത്തിച്ചു തരും-
രണ്ടനാല മാതിരി വിശെഷമായ കസവ എന്റെ
കയ്വശത്തിൽതന്നെ ഇരിപ്പുണ്ട.

പാറുക്കുട്ടി—തൊപ്പീടെപണി എന്നാലിപ്പത്തന്നെ നൊ
ക്കാ- വിശെഷമായ ഒരു മാതിരി വില്ലൂസ്സ കൊച്ചു
ലക്ഷ്മീടെ അഛൻ ഇയ്യിടയിൽ മദിരാശിയിൽനിന്ന
വരുത്തീട്ടുള്ളത എന്റെ പെട്ടിയിൽ ഇരിക്കുന്നുണ്ട-
ആവശ്യമുള്ളത അതിൽനിന്നു മുറിച്ചെടുക്കാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/312&oldid=194777" എന്ന താളിൽനിന്ന് ശേഖരിച്ചത്