ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

302 പതിനഞ്ചാം അദ്ധ്യായം

ണ്ടാക്കിയാൽ വെണ്ടില്ല- "കുട്ടി" ദ്ദെഹത്തിന്ന
രസമായിതൊന്നിട്ടില്ലെങ്കിൽ "കുഞ്ഞി" നമുക്കും രസ
മായിട്ടില്ലെന്ന അദ്ദെഹത്തെ നാം അറിയിക്കെണ്ടത
ല്ലെ?

പാറുക്കുട്ടി—(ചിരിച്ചുംകൊണ്ട) നാണിയെട്ടത്തി പറഞ്ഞ
ത എനിക്ക വളരെ രസം പിടിച്ചു "ഒറ്റക്ക ഉലക്ക"
കുട്ടിയും പൊയ്ക്കൊട്ടെ കുഞ്ഞിയും പൊയ്ക്കൊട്ടെ- മീ
നാക്ഷിക്ക ശങ്കരമെനൊൻ മാത്രം മതി. അത അ
ദ്ദെഹത്തിന മനസ്സിലാക്കെണ്ടത തന്നെയാണ.

മീനാക്ഷിക്കുട്ടി—(അത്യന്തം ദ്വെഷ്യം നടിച്ചുംകൊണ്ട) എ
നിക്ക തൊപ്പി തുന്നാനും കഴികയില്ല- കപ്പായം തു
ന്നാനും കഴികയില്ല- ആരെക്കൊണ്ടെങ്കിലും തുന്നി
ച്ചൊളീൻ, എളെമ്മ തൊന്ന്യാസം പറയുന്നത കെട്ടി
ല്ലെ? എന്തെങ്കിലും ഒന്ന നൊടിഞ്ഞൊണ്ടിരിക്കണം
എളെമ്മക്ക വെറുതെ ഇരിക്കുന്നത വലിയ സുഖ
ക്കെടാണ- എന്നെക്കൊണ്ട യാതൊന്നും പറയണ്ട-
ഞാനൊട്ടു തൊപ്പിയും തുന്നുന്നില്ല.

പാറുക്കുട്ടി—ഇതെന്തു നട്ടന്തിരിച്ചിലാണീശ്വര! ഞാൻ വ
ല്ല തൊന്ന്യാസവും പറഞ്ഞൊ?മീനാക്ഷിയെന്നു ഫി
ഡിലിന്മെൽ കാണുന്ന അവസ്ഥക്ക തൊപ്പിയിന്മെൽ
ശങ്കരമെനൊൻ എന്നുണ്ടായാൽ മതിയെന്നല്ലെ ഞാ
നൊരബദ്ധം പറഞ്ഞുപൊയത? നീ അതിന്ന തെ
റ്റായി വല്ലതും ധരിച്ചിട്ടുണ്ടെങ്കിൽ അതിന്നു ഞാ
നൊ പണയം? "നൊണ്ണിന എളിയത പിണ്ണാക്ക"
എന്നുനീയ്യും മനസ്സിലാക്കീട്ടുണ്ടില്ലെ? ആര എന്തുത
ന്നെ പറഞ്ഞാലും കുറ്റം പാറുക്കുട്ടിക്കാണ. ഇത് നല്ല
ചിത്രം!

മീനാക്ഷിക്കുട്ടി—വല്ലതും കെട്ടാൽ കുറശ്ശ എനിക്കും മനസ്സി
ലാകും, വീണദിക്കിൽ നിന്ന ഇപ്പൊളെന്തിനാണ ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/314&oldid=194784" എന്ന താളിൽനിന്ന് ശേഖരിച്ചത്