ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനഞ്ചാം അദ്ധ്യായം 305

നും കരുണാകരൻ നമ്പ്യാരും ഗൊപാലമെനൊനും കൂടി
മുകളിൽ നിന്ന ഇറങ്ങി കിഴക്കെ പൂമുഖത്ത വന്നു എനി
അധികം താമസിക്കരുതെന്നു പറഞ്ഞു- കുഞ്ഞിശ്ശങ്കരമെ
നൊനും അച്യുതമെനൊനും കൂടി അകത്തെക്കെ കടന്നു യാ
ത്രാനുരൂപമായ ഉടുപ്പ ധരിച്ചു പുറപ്പെടുവാൻ ഭാവിക്കുമ്പഴ
ക്ക ലക്ഷ്മി അമ്മയും തന്റെ സഹൊദരിമാരും മീനാക്ഷി
ക്കുട്ടിയും വെറെയുള്ള കുട്ടികളും എല്ലാവരും പുറത്തളത്തി
ലെക്ക കടന്നുവന്നു-ലക്ഷ്മിഅമ്മ കടന്നവന്ന പാട തന്റെ
കയ്യിൽ ഉണ്ടായിരുന്ന അതി മനൊഹരമായ ഒരു കസവ
തൊപ്പി കുഞ്ഞിശ്ശങ്കരമെനൊന കൊടുത്ത ചിരിച്ചുംകൊ
ണ്ട പറഞ്ഞു- "നിങ്ങളുടെ തലയിൽ വെക്കത്തക്ക യൊഗ്യ
ത ഇതിന ഉണ്ടായിട്ടില്ല- എങ്കിലും ഞങ്ങളുടെ ഓൎമ്മക്കവെ
ണ്ടി ചെയ്തിട്ടുള്ള ഒരു ഉപചാരമാണ- അപ്പയും നിങ്ങളുമായു
ള്ള സ്നെഹവും വിശ്വാസവും മദ്ധ്യാഹ്നത്തിന്ന ശെഷമുള്ള
സൂൎയ്യന്റെ നിഴൽപൊലെ ആ ജീവനാന്തം വൎദ്ധിച്ചുകാ
ണ്മാൻ ദൈവം നമുക്ക സംഗതി വരുത്തട്ടെ–കൂടകൂടെഞ
ങ്ങളുടെ പരാധീനതയും മറ്റും അന്വെഷിക്കെണ്ടതിന്നു
അപ്പയുടെ ഒരുമിച്ച ഇത പ്രകാരം തന്നെ വന്നു കാണ്മാൻ
ഞങ്ങൾക്ക വളരെ ആഗ്രഹമുണ്ട" കുഞ്ഞിശ്ശങ്കരമെനൊ
ൻ തൊപ്പിയുടെ ഭംഗിയും ലക്ഷ്മി അമ്മയുടെ വാത്സല്യവും
വിചാരിച്ചു അത്യന്തം സന്തൊഷപരവശനായി തന്റെ
തലയിൽ ഉണ്ടായിരുന്ന തൊപ്പിയെടുത്ത പുറത്തളത്തി
ലെ മെശയുടെ മുകളിൽ വെച്ചു മീനാക്ഷിക്കുട്ടിയുടെ സമ്മാ
നമാണെന്നു തനിക്ക പൂൎണ്ണ വിശ്വാസം വന്നിട്ടുള്ള കസവു
തൊപ്പി അത്യാദരവൊടെ തന്റെ തലയിൽ ഇട്ട ലക്ഷ്മി
അമ്മയുടെയും മീനാക്ഷിക്കുട്ടിയുടെയും മുഖഭാവത്തെ സൂ
ക്ഷിച്ചു ചിരിച്ചുംകൊണ്ട പറഞ്ഞു- നിങ്ങളുടെ ഈ ഉപ
ചാരത്തിനും പുത്രാനുരൂപമായ വാത്സല്യത്തിനും വിലമ
തിപ്പാൻ പാടില്ലാത്ത ഈ ഉപദെശത്തിനും എനിക്ക സം

39

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/317&oldid=194790" എന്ന താളിൽനിന്ന് ശേഖരിച്ചത്