ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം

"ദുഷ്കൎമ്മ ഫലവും പ്രായശ്ചിത്തവും"

അത്യന്തം രമണീയമായ യൌവനത്തിന്റെ ആദ്യ ദശ
യിൽ തന്നെ ഈ കഥയിലെ ഉപനായികയായ കൊച്ചമ്മാ
ളു അതവരെയുള്ള തന്റെ എല്ലാ അവസ്ഥക്കും നടവടി
ക്കും തീരെ വിപരീതമായി വിഷയസൌഖ്യം കെവലം വി
ഷപ്രായമാണെന്ന ദൃഢമായി വിശ്വസിച്ചു തന്റെ വൃദ്ധ
യായ അമ്മയെയും അഗതികളായ രണ്ട ജ്യെഷ്ഠന്മാരെയും
ഉപെക്ഷിച്ചു തന്നിൽ അനുരാഗ വശന്മാരായ അനെകം
പുരുഷന്മാർ വ്യസനിച്ചു കണ്ണീർ വാൎത്തു നൊക്കിക്കൊണ്ടി
രിക്കെ രാത്രി കാലത്ത കാക്കനൂർ മനക്കലെക്കു ഇറങ്ങി
പ്പൊയിട്ടുള്ള വിവരം ഇതിന്ന മുമ്പ പ്രസ്താവിച്ചിട്ടുണ്ടെല്ലൊ-
ഇവൾ പ്രാപഞ്ചികമായ സുഖാനുഭൊഗത്തിൽ അത്യുത്സാ
ഹവും അതി ശ്രദ്ധയും കാണിച്ചുവന്നിരുന്ന കാലത്ത ഇ
വളുടെ ആശ്രിതന്മാരൊ പരിചയക്കാരൊ സ്നെഹിതന്മാ
രൊ ആയിത്തീരെണ്ടതിന്ന അനവധി മഹാ രഥന്മാർ രാ
പ്പകൽ അതിപ്രയത്നം ചെയ്ത വന്നിട്ടുണ്ടായിരുന്നു- കന
കമംഗലം ചിറയെടുത്തു കടവത്തെ തൊടിയിൽ കൊണ്ട
ന്ന വെക്കണമെന്നൊ ദെവലൊകത്തു പൊയി ഇന്ദ്രാണിയു
ടെ കൎണ്ണാഭരണം കൊണ്ടന്ന കൊടുക്കെണമെന്നൊ ഇവ
ൾ ആവശ്യപ്പെടുന്നതായാൽ ജനങ്ങൾ യാതൊരു ഉപെ
ക്ഷയും ധൈൎയ്യക്ഷയവും കാട്ടാതെ ആ കാലത്ത അതി
ലെക്കും ഒരുങ്ങി പുറപ്പെടുമായിരുന്നു- ആ സമയം മഴയെ
ന്നും മഞ്ഞെന്നും ചളിയെന്നും വെള്ളമെന്നും മറ്റുമുള്ള വി
ചാരം മിക്ക രസികന്മാരുടെ മനസ്സിലും അസ്തമിച്ച പൊ
യിരുന്നു-"പണമില്ലാത്ത മനുഷ്യൻ ശുദ്ധമെ പിണമാണെ"

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/321&oldid=194802" എന്ന താളിൽനിന്ന് ശേഖരിച്ചത്