ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം 311

കുക്ഷിയായ ഉണിച്ചിരാമ്മയുടെ അരിഷ്ടതയും കഷ്ടവും പ
റഞ്ഞാൽ അവസാനിക്കില്ല.

ഈ അമ്മയുടെ സുഖവും ഭാഗ്യവും ഓജസ്സും ശ്രീയും എ
ല്ലാം കൊച്ചമ്മാളുവിന്റെ ഒരുമിച്ചു തന്നെ ഇറങ്ങിപ്പൊയ്ക്ക
ളകയാണ ചെയ്തിട്ടുള്ളത. എന്നാൽ ഈ വൃദ്ധയെ നല്ലവ
ണ്ണംനൊക്കി രക്ഷിച്ചുകൊണ്ട നടപ്പാൻ പ്രാപ്തിയുള്ള രണ്ട
ആൺമക്കളില്ലെ എന്നു വല്ലവരും ചൊദിക്കുമായിരിക്കാം.
അവരുള്ളതും ഇല്ലാത്തതും കൂടി വിചാരിച്ചു നൊക്കിയാൽ
ഇല്ലാത്തതാണ് കുറെ ഭെദം- യാതൊരു തുമ്പും വഴിയും ഇ
ല്ലാത്ത രണ്ട അവതാരമൂൎത്തികളാണ. കൊച്ചമ്മാളുവിന്ന
പ്രായം വെക്കുന്നവരെ അമ്മയുടെ പെൻഷൻകൊണ്ടും
അതിൽപിന്നെ പെങ്ങളുടെ ഉദ്യൊഗത്തിൽനിന്നു കിട്ടി
വന്നിട്ടുണ്ടായിരുന്ന ശംമ്പളം കൊണ്ടുമാണ് ഇവർ ഇതവ
രക്കും ഒരു വിധെന ഒത്തും ഒപ്പിച്ചും പൊന്നിട്ടുണ്ടായിരുന്ന
ത. ഏകയൊഗക്ഷെമമായി കഴിഞ്ഞുവന്ന ഇവൎക്കുള്ള മുഴു
വൻ സ്വത്തു കൊച്ചമ്മാളു ഒരുത്തിയായിരുന്നു- ഇവൾ ഇ
ത്രകാലത്തെ ഇങ്ങിനത്തെ വെണ്ടാസനം പ്രവൃത്തിക്കുമെ
ന്നു ഇവർ സ്വപ്നെപി വിചാരിച്ചിരുന്നില്ല- അതുകൊണ്ട ഇ
വർ ഇതുവരെ യാതൊരു പ്രവൃത്തിയും എടുക്കാതെ രാവി
ലെ കളിച്ചു നിത്യവെള്ളയും ചുറ്റി ചന്ദനക്കുറിയും ഇട്ട ര
ണ്ടുപ്രാവശ്യവും മൃഷ്ടമായി സാപ്പാടകഴിച്ചു മെതിയടിയും ച
വിട്ടി അല്പാക്കകുടയും പിടിച്ചു വടിയുംവീശി തെമ്മാടികളു
ടെ യജമാനന്മാരായി കഞ്ചാവും വലിച്ചു കള്ളുംകൂടിച്ചു പ
കിടയുംകളിച്ചു നടക്കയാണ് ചെയ്തിട്ടുള്ളത. ക്ഷൌരക്കൂലി
ആദിയായിട്ട എല്ലാ അത്യാവശ്യങ്ങളും ഇവറ്റക്ക ഇവൾ
കൊടുത്തുവരികയായിരുന്നു. എനി നിത്യതക്ക ആരാണ
കൊടുപ്പാനുള്ളതെന്ന ദൈവത്തിന്നമാത്രം അറിയാം"കൊ
ച്ചമ്മാളു ഇതവരെ സമ്പാദിച്ചിട്ടുള്ളത മുഴുവനും അമ്മ യു
ടെ കയ്വശത്തിലുണ്ടല്ലൊ? അതുകൊണ്ട പത്തിന്ന അഞ്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/323&oldid=194808" എന്ന താളിൽനിന്ന് ശേഖരിച്ചത്