ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം 313

അനുഭവിച്ചുവരുന്ന സങ്കടപ്പാടകണ്ടാൽ അത്യന്തം നിൎദ്ദയ
ന്മാരായ ജനങ്ങളുടെ ഹൃദയംപൊലും അലിഞ്ഞുപൊകാ
തിരിക്കയില്ല. ഈ അമ്മ തനിക്കു യൌവനം വെച്ചമുതൽ
ദാരിദ്ര്യവും കഷ്ടതയും എന്താണെന്നു ഇതവരെ
അറിഞ്ഞി
ട്ടുണ്ടായിരുന്നില്ല. ഇപ്പൊൾ ദാരിദ്ര്യത്തിന്റെ അകവും പു
റവും നല്ലവണ്ണം മനസ്സിലായിട്ട കനകമങ്ങലത്ത ഇങ്ങി
നെ യാതൊരാളും ഇല്ലെന്നുതന്നെ പറയാം. നെരം പ്രഭാ
തത്തിന്നു കഞ്ഞി, പലമാതിരി ഉപദംശങ്ങളൊടുകൂടി മ
ദ്ധ്യാഹ്നത്തിന്ന സുഖമായൊരൂണ, നാലമണിക്കുമുമ്പായി
ഒരു പലഹാരം, രാത്രിയിൽ അത്താഴം- ഇങ്ങിനെ ദിവ
സംപ്രതി പരമാനന്ദമായി ഭക്ഷണം കഴിച്ചുവന്നിരുന്നത
പൊയിട്ട ഇപ്പൊൾ ഒരു നെരം വല്ലതും തെല്ലൊന്ന കഴി
ച്ചിട്ടുണ്ടെങ്കിൽ പിന്നെ രണ്ടനെരത്തെക്ക ശുദ്ധമെ ഏകാദ
ശി നൊമ്പാണെന്നതന്നെ പറയണം. തലയിൽ തെപ്പാൻ
ക്ഷീരബല എണ്ണയും മെൽപുരട്ടുവാൻ ധാന്വന്തരം കുഴ
മ്പും മുമ്പു നിത്യത ഉപയൊഗിച്ചുവന്നിട്ടുണ്ടായിരുന്ന ഈ
വൃദ്ധ ഇപ്പൊൾ മാസത്തിൽ രണ്ടപ്രാവശ്യം തലയിൽ എ
ണ്ണ പൊത്തുന്ന കാൎയ്യംതന്നെ വളരെ സംശയത്തിലാണ.
രാവിലെയും വയിന്നെരവും ചുറ്റിയ വസ്ത്രം പതിവായി
മാറ്റിവരുമാറുള്ളത പൊയിട്ട ആഴ്ചയിലൊരിക്കലെങ്കിലും
വസ്ത്രം മാറ്റുവാൻ നിവൃത്തിയില്ലാതായി. മുമ്പ ശരീരപു
ഷ്ടിയും നല്ല തെജൊഗുണവും യൊഗ്യതയും ഉണ്ടായിരുന്ന
ഈ അമ്മ ഇപ്പൊൾ ലെശം പൊലും രക്തപ്രകാശം കൂടാ
തെ ഒണങ്ങിച്ചുളിഞ്ഞു കണ്ണുനട്ടു മുഖത്തുപൊലും എല്ലുപു
റപ്പെട്ട കരളും കുഴിഞ്ഞ വയറും പുറത്തെ എല്ലൊടപറ്റി
നടുവൊടിഞ്ഞു ക്ഷീണിച്ചിട്ടുള്ളതകണ്ടാൽ ഏതു ധൈൎയ്യ
ശാലിക്കും കണ്ണീർ വരാതെ ഇരിക്കില്ല. ഇങ്ങിനെ ഏറിയ
ദൃഷ്ടാന്തങ്ങൾ ദിവസംപ്രതി കണ്ടിട്ടും അനുഭവിച്ചിട്ടും അ
കൃത്യം പ്രവൃത്തിപ്പാൻ മനുഷ്യൎക്ക പിന്നെയും മനസ്സും

40

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/325&oldid=194816" എന്ന താളിൽനിന്ന് ശേഖരിച്ചത്