ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം 315

പിടിച്ചു പുര മുഴുവനും വെന്തു വെണ്ണീറായി- ഇതിലധിക
മായ സങ്കടം എനി എന്താണീശ്വരാ അനുഭവിക്കെണ്ടത!
എല്ലാറ്റിന്നും ഉടമയായിട്ട കരുതി വെച്ചിരുന്ന ഒരു മകളു
ള്ളത സന്യസിച്ചു കളഞ്ഞു- ഇത്തിരി വല്ലതും അവൾ സ
മ്പാദിച്ചു വെച്ചത കള്ളന്മാരും കൊണ്ടുപൊയി- പട്ടിണി കി
ടന്നാലും ഒരു ദിക്കിൽ കോടി കിടന്ന മരിപ്പാനുതകുന്നതാ
യ പുരയും തീ വെന്തുപൊയി- ഇരന്ന നടന്നിട്ടെങ്കിലും ഒ
രു വിധെന ജീവനെ രക്ഷിക്കാം- ഇരിപ്പാൻ ഒരു ഭവനമി
ല്ലാത്തതിന്ന എന്തൊരു നിവൃത്തിയാണുള്ളത? വല്ലതും ര
ണ്ടുനാലുറുപ്പികയുണ്ടെങ്കിൽ ഒരു ചെറ്റയെങ്കിലും വെച്ചു
കെട്ടാമായിരുന്നു. നാലുറുപ്പിക പൊയിട്ട നാല കാശിന്ന ഒ
രു വഴി വെണ്ടെ? അന്തിയൊളം അരിയിരന്നു അന്തിക്ക
തിയ്യിരക്കെണ്ടുന്ന കൂട്ടത്തിലായ ഈ അമ്മക്ക മെല്പട്ട
നൊക്കിയാൽ ആകാശവും കീഴ്പെട്ട നൊക്കിയാൽ ഭൂമി
യും ഇത മാത്രമെ എനി ഒരു ഗതിയുള്ളൂ- അന്യന്മാരുടെ മു
റ്റത്തും കണ്ടത്തിലും ചെന്നുനിന്ന കഞ്ഞിവെള്ളം ഇരന്നു
വാങ്ങി കുടിച്ചു. ഇവിടെ കിടന്നു ബുദ്ധിമുട്ടന്നതിനെക്കാൾ
വല്ല ദിക്കിലും പൊയി മരിച്ചുകളയുന്നതാണ വളരെ നല്ല
തെന്നു അമ്മയും പുത്രന്മാരും കൂടി നിശ്ചയിച്ചു- ഭവനം വെ
ന്തുപൊയതിന്റെ പിറ്റെന്നാൾ രാത്രി കനകമംഗലം ഉ
പെക്ഷിച്ചു മൂന്നു പെരുംകൂടി എങ്ങട്ടൊ പൊയ്ക്കളഞ്ഞു.

ഉണിച്ചിരാമ്മയുടെയും പുത്രന്മാരുടെയും അവസ്ഥയൊ
ഇങ്ങിനെയായെല്ലൊ- എനി കടവത്തെ തൊടിയുടെ ഇ
പ്പൊഴത്തെ സ്ഥിതിയുംകൂടി അല്പം പ്രസ്താവിച്ചു കളയാം.
കൊച്ചമ്മാളുവിന്റെ നല്ല കാലത്ത ൟ തൊടി വാളാൻ
തെയ്യാറാക്കി വെച്ചിട്ടുള്ള കന്നിനിലംപൊലെ ഒരിത്തിരി
പുല്ലൊ പൊടിയൊ ഇല്ലാതെ ബഹു മൊടിയിൽ നാലു
ഭാഗവും മതിൽ കിളച്ച വിശെഷമായി വെയിലി കെട്ടി
ചുറ്റും മെഴുകി നന്നാക്കി ഭംഗിയായി വെച്ചു വരികയായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/327&oldid=194824" എന്ന താളിൽനിന്ന് ശേഖരിച്ചത്