ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

320 പതിനാറാം അദ്ധ്യായം

പുറപ്പെടുവാൻ തക്കവണ്ണം നീ ഒരുങ്ങി നിന്നുകൊൾക"
തന്നെ ഗംഗാസ്നാനം കഴിപ്പിച്ചു പരിശുദ്ധയാക്കെണ്ടതി
ന്ന നമ്പൂരിപ്പാടക്കൂടി ഒരുമിച്ച പുറപ്പെടുവാൻ നിശ്ചയി
ച്ചിരിക്കുന്നു എന്ന കെട്ടപ്പൊൾ കൊച്ചമ്മാളുവിന്റെ മന
സ്സിൽ ഉണ്ടായ സന്തൊഷം ഉള്ളിൽ നിറഞ്ഞ ജലപ്രായെ
ണ കണ്ണുകളിൽകൂടി പുറമെ പ്രവാഹിച്ചു- നമ്പൂരിപ്പാടി
ന്റെ കാല്ക്കൽ സാഷ്ടാംഗം നമസ്കരിച്ചു വിനീതയായി
തൊഴുതു ഇവൾ തൊണ്ട വിറച്ചുംകൊണ്ട പതുക്കെ പറഞ്ഞു.
"മഹാപാപം ഭുജിച്ചു ലൊകനിന്ദ്യയായി അഗതിയായ അ
ടിയനെ കുറിച്ചു തിരുമനസ്സിലെക്ക ഇങ്ങിനെ തൊന്നിയത
കൊണ്ട തന്നെ അടിയന്റെ സകല പാപങ്ങളും നശിച്ചി
രിക്കുന്നു- ലൊകത്തിൽ എനിയും അധികകാലം ജിവിച്ചി
രുന്നു, നിസ്സാരമായ പ്രപഞ്ചസുഖം അനുഭവിക്കെണമെ
ന്ന അടിയന്ന അശെഷം മൊഹമില്ല‌- അറിവില്ലാത്തതി
നാൽ പല പ്രകാരത്തിലും ചെയ്തു പൊയിട്ടുള്ള പാപങ്ങൾ
വെരറുത്തു പരഗതിയുണ്ടാക്കിത്തരെണമെന്നെ ഒരു പ്രാൎത്ഥ
നയുള്ളു- വഴിയിൽ നിന്ന മരിച്ചു പൊകുന്നതിന്ന വ്യസന
മൊ മടങ്ങി എത്തുന്നതിൽ സന്തൊഷമൊ അടിയന്ന ഇത
രണ്ടും ഇല്ല"-കൊച്ചമ്മാളു ൟ പറഞ്ഞിട്ടുള്ളത നമ്പൂരിപ്പാ
ടിന്ന വളരെ സന്തൊഷമായി. കണ്ണിൽ നിറഞ്ഞ നില്ക്കുന്ന
ഹൎഷാശ്രുക്കൾ തുടച്ച ഇടത്തെ കയി കൊണ്ട യജ്ഞസൂത്രം
പിടിച്ചും "പുത്രീനിണക്കു മെല്ക്കമെൽ നന്മയും അന്ത്യത്തി
ൽ പരഗതിയും "സിദ്ധിക്കും" എന്ന പറഞ്ഞ രണ്ടുകയി
കൊണ്ടും അവളെ അനുഗ്രഹിച്ചു.

നിശ്ചയപ്രകാരം തന്നെ ഹരിജയന്തൻ നമ്പൂരിപ്പാടും
കൊച്ചമ്മാളുവും കൂടി ഗംഗാ സ്നാനത്തിന്ന പുറപ്പെട്ടു. ഇവ
ളെ ഇതവരെ പരിചരിച്ച വന്നിട്ടുണ്ടായിരുന്ന വൃഷലിക
ൾ രണ്ടുപെരും വിശ്വസ്തന്മാരായി മൎയ്യാദസ്ഥന്മാരായ രണ്ട
ഭൃത്യന്മാരും ഇവരുടെ ഒന്നിച്ചുപൊയി- ഇവർമലയാള രാജ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/332&oldid=194842" എന്ന താളിൽനിന്ന് ശേഖരിച്ചത്