ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനാറാം അദ്ധ്യായം 325

നമ്പൂരിപ്പാട—അദ്ദെഹത്തിന്ന ഞാനറിയാത്ത യാതൊ
രു സ്വകാൎയ്യവും ഇല്ല- എനിക്കും അദ്ദെഹത്തിന്നും ഒ
രു പ്രാണൻതന്നെയാണ. ആ സ്ത്രീക്ക വെണ്ടി അദ്ദെ
ഹം എന്തും ചെയ്വാനൊരുക്കമാണ- അവളെ ഗംഗാ
സ്നാനം ചെയ്യിപ്പിക്കാൻ വെണ്ടി അദ്ദെഹവും കൂടി ഒ
രുമിച്ച പൊന്നിട്ടുണ്ടെല്ലൊ.

ഉണിച്ചിരാമ്മ_നിങ്ങൾ അതു എങ്ങിനെ അറിഞ്ഞു- എ
ന്റെ മകൾ ഗംഗാസ്നാനത്തിന്ന പൊന്നിട്ടുണ്ടെന്ന?

നമ്പൂരിപ്പാട—ഞങ്ങൾ ഒരുമിച്ചാണ പൊന്നത തന്നെ- പി
ന്നെ അറിവാൻ വല്ല പ്രയാസവും ഉണ്ടൊ?

ഉണിച്ചിരമ്മ-(അത്യന്തം ഉൽകണ്ഠയൊടെ)എന്നാൽ എ
ന്റെ മകൾ ഇപ്പൊൾ ഏതൊരു ദിക്കിലുണ്ടായിരി
ക്കും? എനിക്ക ഒരു നൊക്ക കാണെണ്ടിയിരുന്നു.

നമ്പൂരിപ്പാട—കാണെണമെങ്കിൽ വളരെയൊന്നും പ്രയാ
സമില്ല. അവൾ നിങ്ങടെ സമീപം തന്നെ എത്തീട്ടു
ണ്ട- വെണമെങ്കിൽ ഞാൻ തന്നെ കാട്ടിത്തരാമെ
ല്ലൊ.

ഉണിച്ചിരാമ്മ_എന്നാൽ നിങ്ങൾക്ക വലിയ ഗുണമുണ്ട-
ദൈവമാണ നിങ്ങളെ എന്റെ അടുക്കെ അയച്ചത,
ഞാൻ ഈ പെടുന്ന കഷ്ടപ്പാട കണ്ടിട്ട- ഇനി ഇന്ന
തന്നെ ഞാൻ മരിച്ചാലും വെണ്ടില്ല.

നമ്പൂരിപ്പാട—അവളെ ഞാൻ നിങ്ങൾക്ക കാട്ടിത്തരാം-
പക്ഷെ നിങ്ങൾ ഒന്നു വെണ്ടതുണ്ട- വല്ലതും പറഞ്ഞു
കരഞ്ഞു നിലവിളിക്കില്ലെന്നും നമ്പൂരിപ്പാടിന്റെ ക
ല്പന കെട്ട മെലാൽ അത പ്രകാരം നടക്കുമെന്നും ഒ
രു നിശ്ചയം ചെയ്യെണ്ടി വരും.

ഉണിച്ചിരാമ്മ—കാശി വിശ്വനാഥനാണ- ഈ ഗംഗാതീ
ൎത്ഥത്താണ- എന്റെ പൊന്നു മകളാണ- അദ്ദെഹം
ഞങ്ങളൊട ഇപ്പൊൾ മരിച്ചു കളയണമെന്നു പറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/337&oldid=194860" എന്ന താളിൽനിന്ന് ശേഖരിച്ചത്