ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

334 പതിനെഴാം അദ്ധ്യായം

ത്തക്ക മൎയ്യാദയും മനഃശുദ്ധിയും ഗുണദൊഷ ജ്ഞാനവും
ഇല്ലാത്ത ഒരു സ്ത്രീ എത്രതന്നെ രൂപസൌന്ദൎയ്യമുള്ളവളായാ
ലും മായാകരണ്ഡമായ അവളുടെ സൌഭാഗ്യത്തിന്ന യാ
തൊരു വിലയും കൊടുപ്പാൻ പാടില്ലെന്നാണ ഞാൻ വി
ചാരിക്കുന്നത— സ്ത്രീകളുടെ ഗുണങ്ങളിൽ രൂപസൌന്ദൎയ്യം
ൟ കാലത്ത വിശെഷിച്ചും മുഖ്യമായിട്ടുള്ളതും സൎവ്വദാ
സ്തുത്യമായിട്ടുള്ളതും അല്ലെന്നല്ല ഞാൻ വാദിക്കുന്നത— സൌ
ന്ദൎയ്യം അത്യന്തം വിലയെറിയത തന്നെ— എങ്കിലും ബുദ്ധി
വികാസവും മനഃപാകതയും ഇല്ലാത്ത സ്ത്രീകളുടെ അഴകും
മൊടിയും അവൎക്കും അവരുടെ ഭൎത്താക്കന്മാൎക്കും അവളി
ൽ നിന്നുണ്ടാകുന്ന സന്താനങ്ങൾക്കും, എന്ന മാത്രമല്ല അ
വളുടെ വംശത്തിന്നും രാജ്യത്തിന്നും ഒരുപൊലെ അവമാ
നവും അനൎത്ഥവും ഉണ്ടാക്കി തീൎക്കയാണ ചെയ്തു കാണുന്ന
ത— വിവെകശൂന്യമാരായ സ്ത്രീകളുടെ സൌന്ദൎയ്യത്തെ പ
റ്റി എനിയും ഒന്നുകൂടി പറയാം.

കറയും കാലുഷ്യവും സഹജമായി നില്ക്കുന്ന ചെമ്പുകൊ
ണ്ട പണിചെയ്തു സ്വൎണ്ണം മുക്കി നിറം പിടിപ്പിച്ചു സ്വഛമാ
യികൊണ്ടുനടക്കുന്ന ചില പുതുമാതിരി ആഭരണങ്ങൾ
ൟ കാലത്ത പലരും ഉപയൊഗിച്ചുവരുന്നത എന്റെ വാ
യനക്കാൎക്ക ധാരാളം അറിവുള്ളതാണല്ലൊ. ആ വക മു
ക്കുപണ്ടങ്ങൾ കാഴ്ചയിൽ സ്വൎണ്ണാഭരത്തെക്കാൾ അധി
കം പ്രകാശമുള്ളതും യൊഗ്യതയും ശ്ലാഘ്യതയും ഉള്ള ജന
ങ്ങളുടെ ദെഹത്തിന്മെൽ കണ്ടാൽ മാറ്റെറിയ ദിവ്യാഭര
ണങ്ങളാണെന്നുതന്നെ മിക്കപെരും നിശ്ശങ്കം വിശ്വസിച്ചു
അതിശയിച്ചുപൊകുന്നതും ഉപയൊഗത്തിൽ വിശെഷിച്ചു
യാതൊരു വ്യത്യാസവും ഇല്ലെന്ന അനുഭവ രസികന്മാൎക്ക
ദൃഷ്ടാന്തപ്പെട്ടു വരുന്നതും ആണെങ്കിലും സൂക്ഷ്മഗ്രാഹിക
ളായ മനുഷ്യരുടെ ദൃഷ്ടിയിൽ അതുകൾ കെവലം നിസ്സാ
രസാധനങ്ങളായി തന്നെ ഇരിക്കയാണല്ലൊ ചെയ്യുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/346&oldid=194874" എന്ന താളിൽനിന്ന് ശേഖരിച്ചത്