ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനേഴാം അദ്ധ്യായം 337

എന്നാൽ മീനാക്ഷിയുടെ പ്രകൃതമൊ ഇത രണ്ടപ്രകാ
രവും അല്ലായിരുന്നു— ഇവൾ അന്തൎഭാഗത്തിങ്കലും ബ
ഹിൎഭാഗത്തിങ്കലും നിരന്തരം ഒരുപോലെ പ്രകാശമാനമാ
യി വിലയെറിയ ശുദ്ധ സ്വൎണ്ണംകൊണ്ട അതിമനൊഹര
മായി പണിചെയ്തു നിറംകാച്ചി യാതൊരു മാലിന്യമൊ നി
റക്കെടൊ ബാധിക്കാതെ ഭംഗിയിൽ സൂക്ഷിച്ചുവരുന്ന അ
പൂർവ്വമായ ഒരു ദിവ്യാഭരണം പൊലെ വിദ്യാഭ്യാസം കൊ
ണ്ടും സഹവാസഗുണം കൊണ്ടും സ്വഛമായും പരിഷ്കൃതമാ
യും ഇരിക്കുന്ന അന്ത:കരണങ്ങളോടും അളവില്ലാത്ത കാ
ന്തിപൂരത്തോടും കൂടി ഗുണവാന്മാരും സാരജ്ഞന്മാരുമായ
രക്ഷിതാക്കന്മാരുടെ കീഴിൽ ശൈശവം മുതല്ക്കെ വളൎന്നുവ
ന്നിട്ടുള്ള ഒരു യുവതിയാകുന്നു. ഇവളെപ്പറ്റി ഇതിലധികം
പ്രസ്താവിക്കുന്നത അനാവശ്യമാണെന്നു കരുതി തല്ക്കാലം
കഥാഭാഗത്തിലെക്ക തന്നെ പ്രവെശിക്കാമെന്നു വിചാ
രിക്കുന്നു. മീനാക്ഷിക്ക ഇപ്പോൾ പതിനെഴു വയസ്സു പ്രാ
യമായി— താരുണ്യം മതിമറന്നു മദിച്ചു ആപാദചൂഡം അ
തിസ്പഷ്ടമായി പ്രസരിച്ചു— കാമൊദ്ദീപനത്തിന്നു കാരണഭൂ
തങ്ങളായ എല്ലാഅവയവങ്ങൾക്കും പ്രായെണ മാധുൎയ്യവും
കാലൊചിതമായ വളർച്ചയും സൌന്ദൎയ്യവും കൂടിത്തുടങ്ങി.
കാണികളുടെ മനസ്സിന്നും കണ്ണിന്നും അത്യാനന്ദവും കൌ
തുകവും ദിവസംപ്രതി വർദ്ധിച്ചു— കാമികളുടെ ഹൃദയം കാ
മബാണത്തിന്ന ലക്ഷ്യമായിട്ടും ഭവിച്ചു— താരുണ്യവതികളാ
യി സുമുഖികളായ ചില സ്ത്രീകളുടെ മനസ്സിൽ നീരസവും
അസൂയയും അങ്കരിച്ചു വളരുവാനും തുടങ്ങി— യൊഗ്യന്മാരും
സമ്പന്നന്മാരുമായ അനെകം പുരുഷന്മാർ ഇവളുടെ ഭാൎയ്യാ
ത്വം ലഭിച്ചു കൃതാൎത്ഥന്മാരാകെണ്ടതിന്നു രാപ്പകൽ ഭഗീര
ഥപ്രയത്നം ചെയ്കയായി— ചിലർ ഗോപാലമെനൊന്റെ
യും മറ്റുചിലർ കുഞ്ഞികൃഷ്ണമെനൊന്റെയും അരിക
ത്തെക്ക എല്ലാംകൊണ്ടും തരപ്പെട്ട മദ്ധ്യസ്ഥന്മാരെ അയ

43

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/349&oldid=194882" എന്ന താളിൽനിന്ന് ശേഖരിച്ചത്