ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

340 പതിനെഴാം അദ്ധ്യായം

പ്രാവശ്യം ഇദ്ദെഹം ഗൊപാലമെനൊനവെണ്ടി ഡിസ്ത്രിക്ട
കൊടതി മുമ്പാകെ ഒരു വലിയ വ്യവഹാരത്തിൽ ഹാജരാ
യിട്ടുണ്ടായിരുന്നു— ആ സമയം രണ്ടൊ മൂന്നൊ ദിവസം പു
ത്തൻമാളികക്കൽ താമസിക്കുകയും മീനാക്ഷിക്കുട്ടിയുമായി
സംസാരിക്കുകയും മദിരാശിയിൽ എത്തിയ ഉടനെ എല്ലാ
വിവരത്തിന്നും എഴുത്തയക്കാമെന്ന അന്യൊന്യം വാഗ്ദ
ത്തംചെയ്തു പിരികയും ചെയ്തിട്ടുണ്ടായിരുന്നു— ഇങ്ങിനെയു
ള്ള പലസംഗതികൾ കൊണ്ടും ആണ തന്റെ ഹിതത്തി
ന്ന എതിരായി മീനാക്ഷി പ്രവൃത്തിക്കയില്ലെന്നുള്ള വിശ്വാ
സവും ധൈൎയ്യവും കുഞ്ഞുശ്ശങ്കരമെനൊന വന്നിട്ടുള്ളത.
എന്നാൽ ഇദ്ദെഹത്തിന്റെ മനൊവിചാരത്തിന്നു കെവ
ലംഹാനികരമായിട്ട ഇതിനിടയിൽ മറ്റൊരു കാൎയ്യംകൂടെ
സംഭവിക്കയുണ്ടായി.

കനകമംഗലം കൊവിലകത്തെ വലിയതമ്പുരാനാവർ
കളുടെ ഭാഗിനെയനും എനിയത്തെ കിരീടാധിപതിയും
ആയ ഭാനുവിക്രമൻ എന്ന രാജകുമാരൻ ഒരു ദിവസം
അവിടുത്തെ വിഷ്ണുക്ഷെത്രത്തിൽ തൊഴാൻ വെണ്ടി എഴു
ന്നെള്ളീട്ടുണ്ടായിരുന്നു— അന്ന മീനാക്ഷിക്കുട്ടിയുടെ പതിനെ
ഴാമത്തെ ജന്മനക്ഷത്ര ദിവസം ആയിരുന്നതകൊണ്ട അ
വളും തന്റെ അമ്മയൊടൊന്നിച്ച ആ സമയം തൊഴാ
ൻ ചെന്നിട്ടുണ്ടായിരുന്നു— ആഭിജാത്യം കൊണ്ടും പ്രഭുത്വം
കൊണ്ടും പുരുഷൊചിതമായ അനെകം ഗുണാതിരെകം
കൊണ്ടും വയൊരൂപങ്ങളിലുള്ള മാധുൎയ്യംകൊണ്ടും ഇവ
ളുടെ ഭൎത്താവായിരിപ്പാൻ അത്യന്തം അനുരൂപനായ ഈ
രാജകുമാരൻ നെത്രാനന്ദ പ്രദമായ ഇവളുടെ ലാവണ്യാ
തിശയവും രമണീയതയും കണ്ടിട്ട ഇവളിൽ അത്യന്തം സാ
നുരാഗനായി തീൎന്നു— ഒരുമിച്ചുണ്ടായിരുന്ന കാൎയ്യസ്ഥൻ കൃ
ഷ്ണക്കുട്ടിപ്പട്ടരൊട ഇവൾ ഏതാണെന്നും എവിടെയാണെ
ന്നും മറ്റുമുള്ള എല്ലാ വിവരവും സ്വകാൎയ്യം ചൊദിച്ചു മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/352&oldid=194891" എന്ന താളിൽനിന്ന് ശേഖരിച്ചത്