ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം

നമ്പൂരിമാരുടെ കഠിന പ്രവൃത്തികളും
കുണ്ടുണ്ണിമെനൊന്റെ കഷ്ടകാലവും.

പുരുഹൂതൻ നമ്പൂരിപ്പാട പുത്തൻ മാളികക്കൽ നിന്നു
ഇഛാഭംഗത്തൊടുകൂടെ കൊപാന്ധനായി ഇറങ്ങിപ്പൊകു
ന്നസമയം വഴിയിൽവെച്ചു കുബെരൻ നമ്പൂരിപ്പാടുമായിപ
ലതും ആലൊചിച്ചിട്ടുണ്ടായിരുന്നു എങ്കിലും അതകൊ
ണ്ടൊന്നും തന്റെ മനസ്സിന്ന ഒരു ലെശം സ്വസ്ഥതയൊ
തൃപ്തിയൊ ഉണ്ടായില്ല— ആലൊചിക്കുംതൊറും അനെകം
മുടക്കങ്ങളും പ്രയാസങ്ങളും കാണുന്നതകൊണ്ട ഇദ്ദേഹ
ത്തിന്ന ആകപ്പാടെ പരിഭ്രമമായി— അന്നെത്തെ രാത്രി മു
ഴുവനും കാൎയ്യാലൊചനയിൽതന്നെ കഴിച്ചുകൂട്ടി— ഒടുവിൽ
ഒരുവിധമെല്ലാം നിശ്ചയിച്ചുറച്ചു— നെരം പുലൎന്ന ഉടനെ
പതിവ പ്രകാരം കുളിയും തെവാരവും നിൎവ്വഹിച്ചു ഊണും
കഴിച്ചു തന്റെ സ്നെഹിതനെ കാണ്മാൻവെണ്ടി കന്മന മ
നക്കലെക്ക പൊയി. കുബെരൻനമ്പൂരി ആ സമയം ഇ
ദ്ദെഹം വരുന്നതുംനൊക്കിക്കൊണ്ട കുളപ്പുരമാളികയുടെമു
കളിൽ ഇരിക്കയായിരുന്നു— രണ്ടുപെരും ഉടനെ ഒന്നിച്ചു
ചെൎന്നു അന്യൊന്യം കുശലം ചൊദിച്ചു ഒടുവിൽ തങ്ങൾ
ആലൊചിച്ചുവെച്ചിട്ടുണ്ടായിരുന്ന കാൎയ്യത്തെപറ്റി വീണ്ടും
സംസാരിപ്പാൻ തുടങ്ങി.

പുരുഹൂതൻ നമ്പൂരി—നമ്മുടെ ശത്രുപക്ഷക്കാരനായ കിട്ടു
ണ്ണിയെ നൊം വിശ്വസിക്കുന്നതായാൽ നമ്മെ ആ
വികടൻ കിണ്ടം പിണക്കാതിരിക്കില്ല— അതിനെപ്പ
റ്റി ഇന്നലെ നൊം അത്രയൊന്നും ആലൊചിക്കയു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/359&oldid=194914" എന്ന താളിൽനിന്ന് ശേഖരിച്ചത്