ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

348 പതിനെട്ടം അദ്ധ്യായം

ണ്ടായില്ല— അപകടമെല്ലാം നൊക്ക പിന്നെയാണ മ
നസ്സിലായത.

കുബെരൻ നമ്പൂരി—എന്നാൽ ആ ദുൎഘടക്കാരൻ പൊ
യ്ക്കൊട്ടെ—നൊക്ക സ്വൈരക്കെടിനൊന്നും കഴിയില്ല—
കരുവാഴ ഒടുവിൽ എന്താണ നിശ്ചയിച്ചത.

പു—ന—കന്മനയുടെ ആഗ്രഹം സാധിക്കെണമെങ്കിൽ മു
മ്പിനാൽ ഗൊപാലന്റെ അധികപ്രസംഗം വെരറു
ത്തുകളയണം— അതിന നൊം ചിലതെല്ലാം മന
സ്സുകൊണ്ട നിശ്ചയിച്ചിട്ടും ഉണ്ട— ഗൊപാലൻ ജീവ
നൊടെ ഇരിക്കുന്ന കാലത്ത കന്മനക്ക ആ പെണ്ണി
നെ ഒരിക്കലും കിട്ടില്ല— അതകൊണ്ട കുറെ ദിവസ
ത്തെക്ക നൊം ഇവിടെ ഉണ്ടായിരിക്കില്ല.

കു—ന—കരുവാഴയുടെ വാശി വല്ലാത്ത വാശിതന്നെ— ഇ
ത്രയെല്ലാം ബുദ്ധിമുട്ടാൻ നിശ്ചയിച്ചിട്ടുണ്ടോ? നൊം
ആണെങ്കിൽ ഇതിൽ ഒരു ശതാംശം പൊലും ഉത്സാ
ഹിക്കില്ല.

പു—ന—സാധാരണകാൎയ്യമാണെങ്കിൽ "പൊയ്ക്കൊട്ടെ" എ
ന്നു വെക്കാമായിരുന്നു— ഇതിൽ അത പാടില്ല— നമ്മു
ടെ മുഖത്തനൊക്കി നമ്പൂരാരെ കൂട്ടത്തൊടെ അവ
മാനിച്ചു ആ അധികപ്രസംഗി പറഞ്ഞിട്ടുള്ളത എത്ര
വലിയ ധിക്കാരാണ! ജാത്യാചാരവും മൎയ്യാദയും വി
ട്ട എന്തെങ്കിലും തൊന്ന്യാസം പറഞ്ഞാൽ അത എ
ങ്ങിനെയാണ സഹിക്കുന്നത? നമ്മുടെ മനസ്സിൽ ക
ത്തി ജ്വലിക്കുന്ന കൊപാഗ്നിക്ക ആ മുഠാളനെ വിറ
കാക്കി വെക്കാതിരുന്നാൽ അത നമ്മുടെ ഈ ദെഹ
ത്തെ തന്നെ ദഹിച്ചു കളയും.

കു—ന—നമ്പൂരാരുടെ ചൊല്ലും കല്പനയും കെട്ട ഇതുവരെ
നടന്നുവന്നിട്ടുള്ള ഈ ശൂദ്രൎക്ക ഇയ്യിടയിൽ അധിക
പ്രസംഗം വല്ലാതെ മൂത്തുതുടങ്ങിയിരിക്കുന്നു— നമ്പൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/360&oldid=194917" എന്ന താളിൽനിന്ന് ശേഖരിച്ചത്