ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം 349

രാരെന്ന പറഞ്ഞാൽ അവറ്റക്ക വലിയ പുച്ഛായി
ട്ടാണ കണ്ടുവരുന്നത—നൊം അവറ്റയുടെ കളിക്കുട്ടി
കളെന്നാണ വിചാരം.

പു—ന—ആ ധൂൎത്തന്റെ മുഖത്ത രണ്ട കൊടുത്താലൊ എ
ന്നും കൂടി ആ സമയം നൊം ആലൊചിക്കയുണ്ടായി—
ദൈവാധീനം കൊണ്ട നമുക്ക അതിന്ന മനസ്സുവന്നി
ല്ല— പക്ഷെ ആ രാക്ഷസൻ തൽക്ഷണം നമ്മുടെ ക
ഥകഴിക്കുമായിരുന്നു— കന്മന ആ സമയം അവന്റെ
കണ്ണു കണ്ടിട്ടുണ്ടായിരുന്നു എങ്കിൽ നിശ്ചയമായിട്ടും
പെടിച്ചു പൊകമായിരുന്നു— നമുക്കും സാമാന്യത്തല
ധികം പെടിയുണ്ടായി— അതകൊണ്ടാണ നൊം വെ
ഗം ഇറങ്ങിക്കളഞ്ഞത?.

കു—ന— എന്തുചെയ്യും? കലിയുഗമല്ലെ കാലം? ഇപ്പൊഴ
ത്തെ രാജാവിന്ന നമ്പൂരിയും ചണ്ഡാലനും രണ്ടും
സമമാണ— വായും ആസനവും ഒരുപൊലെയാണെ
ന്ന വിചാരിച്ചുവരുന്ന കാലത്ത ഇതെല്ലാം അനുഭ
വിക്കയല്ലാതെ നിവൃത്തിയില്ല— തൊപ്പിക്കാർ ഈ രാ
ജ്യം പിടിച്ചടക്കിയതൊനൊടു കൂടിത്തന്നെ നമ്പൂരാരു
ടെ വലിപ്പവും വീൎയ്യവും ഭദ്രംവെച്ചു പൊയിരിക്കുന്നു.

പു—ന—കന്മന പറഞ്ഞത ശരിയാണ— പണ്ടെത്തെ കാല
ത്തായിരുന്നുഗൊപാലൻ ഇത പറഞ്ഞതെങ്കിലുംഅ
വന്റെ നാവറുത്തു നായ്ക്കൾക്കിട്ടു കൊടുക്കുമായിരു
ന്നു— ബ്രാഹ്മണനിന്ദ ചെയ്യുന്ന ശൂദ്രന്നു മനുസ്മൃതിയി
ൽ വിധിച്ചിട്ടുള്ള ശിക്ഷ നൊക്കണ്ടെ? എത്രവിശെഷ
മാണ! കന്മന മനുസ്മൃതി എട്ടാം അദ്ധ്യായം നൊക്കീട്ടി
ല്ലെന്നുണ്ടൊ?.

ക—ന— ഒന്നുമുതൽ ഏഴകഴിഞ്ഞിട്ടല്ലെഎട്ട? മനുസ്മൃതി—മനു
സ്മൃതി എന്നൊരു ശബ്ദം കെട്ടതല്ലാതെ അത കറത്തി
ട്ടൊ വെളുത്തിട്ടൊ എന്നും കൂടെ നൊക്ക നിശ്ചയമില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/361&oldid=194919" എന്ന താളിൽനിന്ന് ശേഖരിച്ചത്