ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

356 പതിനെട്ടാം അദ്ധ്യായം

ന്നു— മുൻപറഞ്ഞ വൈരാഗിയും ഗൊപാലമെനൊനും ഗൊ
വിന്ദനുംകൂടി പാമ്പിനെത്തിരഞ്ഞുംകൊണ്ടു അകത്തെക്ക
കടന്നു— മറ്റെ വൈരാഗി കൊലായിലും ഇരുന്നു— കീഴ്ഭാഗ
ത്തുള്ള അറകളും മുറികളും കട്ടിലും കസെലയും എന്നുവെ
ണ്ടാ സകലവും ഓരൊന്നൊരൊന്നായി പരിശൊധിച്ചു—പാ
മ്പും ഇല്ല—പന്നിക്കുട്ടിയും ഇല്ല— അദ്ധ്വാനിച്ചത മാത്രം ഫ
ലം— എല്ലാൎക്കും ബുദ്ധിമടുത്തു— അന്ധതയുടെ മുതുതലയെ
ന്നുവിചാരിച്ചു തുടങ്ങി— "കഞ്ചാവിന്റെ ലഹരി മാറുന്നവ
രെ നൊക്കി നടക്കും" എന്നു പാറുക്കുട്ടി നാണിയമ്മയുടെ
ചെവിട്ടിൽ മന്ത്രിച്ചു വൈരാഗിയെ മനസ്സുകൊണ്ട പരിഹ
സിക്കയായി— എന്നിട്ടും വൈരാഗി മടങ്ങിക്കളവാനല്ല ഭാ
വം "പാമ്പ മുകളിലെങ്ങാനുണ്ട— ഇവിടുത്തെ അകത്തപാ
മ്പില്ലെങ്കിൽ ഞാൻ മനുഷ്യനല്ല" എന്നുംമറ്റും ഉറപ്പപ
റഞ്ഞു മറ്റുള്ളവരെ ഉത്സാഹിപ്പിച്ചു—ഒടുവിൽ ഇവർ മുകളി
ലെക്ക കയറി— രണ്ടുമൂന്നു മുറികൾ അവിടെയും പരിശൊ
ധിച്ചുനൊക്കി— ഗൊപാലമെനൊന്റെ അറയുടെ നെരെ
എത്തിയപ്പൊൾ വൈരാഗിക്കു തിരക്കും ഉത്സാഹവും വൎദ്ധി
ച്ചു "പാമ്പ ഇതിന്റെ ഉള്ളിലുണ്ട" എന്ന തീൎച്ച പറഞ്ഞു.
ഗൊപാലമെനൊൻവൈരാഗിയുടെ അന്ധത്വം ഓൎത്തു
ചിരിച്ചുംകൊണ്ട വാതിൽ തുറന്നു കൊടുത്തു— ഗൊവിന്ദനും
വൈരാഗിയുംകൂടി അറയിലെക്ക കടന്നു— കട്ടിൽ, കിടക്ക
കൾ, വിരി, പുൽപായ, തലയണ മുതലായവ മുഴുവനും
തിരിച്ചും മറിച്ചും ഇട്ട നൊക്കി—പാമ്പിനെ ഒരു ദിക്കിലും
കണ്ടില്ല— ഗൊപാലമെനൊന മാത്രമല്ല വൈരാഗിക്കും മന
സ്സു മുഷിഞ്ഞു— എങ്കിലും അദ്ദെഹം ഒടുവിൽ അവിടെ
ഇരുന്ന അതിമധുരമായി നാഗസ്വരം ഊതിത്തുടങ്ങി അ
പ്പൊൾ മുൻപറഞ്ഞ പിഞ്ഞാണഭരണിയിൽനിന്ന "കിട—
കിട—കിട" ഇങ്ങിനെ ഒരു ശബ്ദം പുറത്തെക്ക വന്നു—"ഞാ
ൻ പറഞ്ഞത ഇപ്പൊൾ എങ്ങിനെ? പാമ്പിതാ ൟ ഭര

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/368&oldid=194937" എന്ന താളിൽനിന്ന് ശേഖരിച്ചത്