ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം 25

ഒരു ദീപസ്തംഭവും വളരെ ഉയരമുള്ള ഒരു കൊടിമരവും
നാല ഭാഗത്തും വിശേഷമായ കന്മതിലും കിഴക്കും വടക്കും
ഓരോ ഗോപുരവും ഉണ്ട. ക്ഷേത്രത്തിൽ ദിവസംപ്രതി
മൂന്നു നേരം പൂജയും ശീവേലിയും ഉള്ളതുകൊണ്ടും വട
ക്കഭാഗത്ത സ്പടികംപോലെ അതി നിൎമ്മലമായ വെള്ളം
സദാകാലവും നിറഞ്ഞനില്ക്കുന്ന ഒരു വലിയ ചിറയുള്ളത
കൊണ്ടും ഇവിടെയുള്ള ജനബാഹുല്യം ഇത്രയാണെന്ന
ഖണ്ഡിച്ച പറവാൻ പ്രയാസം. ചിറയുടെ പടിഞ്ഞാറെ
ഭാഗത്ത പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന്ന വേണ്ടി
പ്രത്യേകം ഏൎപ്പെടുത്തീട്ടുള്ളതും ‘കനകമംഗലം ഫീമെൽ
മിഡിൽ സ്കൂൾ’ എന്ന പേർ വിളിച്ചവരുന്നതും ആയ
ഒരു ഇംഗ്ലീഷ പാഠശാലയുണ്ട. അതിൽവെച്ച സംഗീ
തവും സംസ്കൃതവും തുന്നൽ മുതലായ ശില്പവൃത്തിയും
കൂടി അഭ്യസിപ്പിച്ച വരുന്നതിനാൽ എല്ലാ തരത്തിലും കൂടി
ദിവസംപ്രതി അറുപതിൽ അധികം ബാലികമാർ ഹാജ
രായി പഠിച്ചവരുന്നു. ൟ ചെറയുടെ വടക്കഭാഗത്താണ
കുലീനന്മാരും ധനികരുമായ അനേകം നായന്മാർ
പാൎത്തവരുന്നത. കിഴക്കഭാഗത്ത കന്മന, കരുവാഴ,
കാക്കനൂർ എന്നിങ്ങിനെ അത്യന്തം ശ്രുതിപ്പെട്ട മൂന്ന
മനകൾ ഉള്ളതിൽ കന്മന സ്മാർത്തനും, കരുവാഴ വൈദി
കനും കാക്കനൂർ വാദ്ധ്യാനും ആകുന്നു. ഇവർ മൂന്ന
പേരും വലിയ ജന്മികളും സമ്പന്നന്മാരും ആകുന്നു.
സംക്ഷേപിച്ച പറയുന്നതാകയാൽ കനകമംഗലും എന്നുള്ള
പേർ ൟ പ്രദേശത്തിന്ന യഥാർത്ഥമായിട്ടുള്ളതാണ.
കോവിലകത്തിന്റെ പേർ കനകമംഗലം എന്നായ്തകൊ
ണ്ടായിരിക്കാം ചുറ്റുമുള്ള പ്രദെശത്തിനും ആ പേർ
തന്നെ വിളിച്ചവരുന്നത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/37&oldid=194040" എന്ന താളിൽനിന്ന് ശേഖരിച്ചത്