ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

366 പതിനെട്ടാം അദ്ധ്യായം

ഇൻസ്പക്ടർ—നിങ്ങളുടെ ഇഷ്ടം പൊലെ ചെയ്യാം.

ലക്ഷ്മിഅമ്മ കിട്ടുണ്ണിയെ വിളിച്ചു ക്ഷണത്തിൽ കുറെ
ചായ തെയ്യാറാക്കാൻ പറഞ്ഞു— അവൻ അൾമെറ തുറ
ന്നു ആവശ്യപ്പെട്ട സാധനങ്ങളെല്ലാം എടുത്ത അരനാഴി
കകൊണ്ട ചായ തെയ്യാറാക്കി കൊലാമൽ കൊണ്ടവെച്ചു—
ലക്ഷ്മിഅമ്മ തന്റെ അറയിൽ പൊയി ഒരു പെട്ടി ബിസ്ക
റ്റ എടുത്തു കൊണ്ടുവന്നു രണ്ട വെള്ളിത്തളികകളിലാക്കി
ഇൻസ്പക്ടരുടെയും പങ്ങശ്ശമെനൊന്റെയും മുമ്പിൽ വെച്ചു—
കൻസ്ടെബൾന്മാൎക്കും യഥായൊഗ്യം കൊടുത്തു— രണ്ടാമ
തും അകത്ത പൊയി ഒരു പെട്ടി ബിസ്കറ്റുകൂടെ എടുത്തു
കൊണ്ടവന്നു പെട്ടിപൊളിച്ച വലിയൊരു പിഞ്ഞാണത്തി
ൽ നിറച്ചു ഇൻസ്പക്ടരുടെ മുഖത്ത നൊക്കി ചിരിച്ചുംകൊ
ണ്ട പറഞ്ഞു.

ലക്ഷ്മിഅമ്മ—വിശപ്പുണ്ടായാൽ ആൎക്കും സഹിച്ചുകൂടാ. ഈ
തടവുകാൎക്കും കൂടി അല്പം വല്ലതും വിശക്കുന്നതിന്നു
കൊടുക്കണമെന്ന വിചാരിക്കുന്നതിന്നു വിരൊധ
മില്ലയായിരിക്കാം— അവർ ഞങ്ങളെ നശിപ്പിക്കാൻ
വന്നവരാണെങ്കിലും ഞങ്ങൾക്ക അത വിചാരിപ്പാ
ൻ പാടില്ല— കുരുതി കുറുക്കുന്നവൎക്ക വിറക കീറിക്കൊ
ടുക്കണം എന്നൊരു പഴഞ്ചൊല്ലില്ലെ.

ഇൻസ്പെക്ടർ (ചിരിച്ചുംകൊണ്ട) ശിവ! ശിവ! ഈ വക ധ
ൎമ്മബുദ്ധിയുള്ള നിങ്ങൾക്ക എങ്ങിനെയാണ അന
ൎത്ഥം സംഭവിക്കുന്നത? ഇങ്ങിനെ ദയാശീലന്മാരായ
മനുഷ്യന്മാരെ ഞാൻ കണ്ടിട്ടും കെട്ടിട്ടും ഇല്ല— അ
ങ്ങിനെ താല്പൎയ്യമുണ്ടെങ്കിൽ എനിക്ക യാതൊരു വി
രൊധവും ഇല്ല— ഹിതം പൊലെ ചെയ്യാം.

ഇൻസ്പക്ടരും പങ്ങശ്ശമെനൊനും ചായയും പലഹാരവും
കഴിച്ച ഉടനെ കുണ്ടുണ്ണിമെനൊൻ മുതലായവരെ കൊണ്ട
ന്നു പൂമുഖത്തു നിൎത്തുവാൻ കൻസ്ടെബൾമാരൊട കല്പി

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/378&oldid=194963" എന്ന താളിൽനിന്ന് ശേഖരിച്ചത്