ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

370 പത്തൊമ്പതാം അദ്ധ്യായം

ണ്ടതെല്ലാം എതാണ്ട ശീലിച്ചുകഴിഞ്ഞു— വാക്കൊരു
വിധം പ്രവൃത്തിയൊരുവിധം അത ഏതായാലും അ
ത്ര നന്നല്ല.

ലക്ഷ്മിഅമ്മ—പാറുക്കുട്ടിയ്ക്ക ഇത്തിരി വല്ലതും അനാവശ്യം
പറയാതെ നിവൃത്തിയില്ല— എന്തു പറയുമ്പൊഴും ര
ണ്ട കുസൃതിവാക്കെങ്കിലും പറയാഞ്ഞാൽ നിണക്ക
ഉറക്ക വരില്ലെന്ന തൊന്നുന്നു—അഹങ്കാരം പൊട്ടെ—
മകളെ! ഇന്നലെ തെയ്യൻമെനൊൻ വന്ന സംഗതി
യെപ്പറ്റിനിന്നൊട ഏതാണ്ട ചൊദിപ്പാനാണ ഞാ
നും പാറുക്കുട്ടിയും കൂടി വന്നിട്ടുള്ളത.

മീനാക്ഷി—ഏത തെയ്യൻമെനൊൻ ആയിരുന്നു അമ്മെ?
എന്തിനായിരുന്നു വന്നത?

പാറുക്കുട്ടി—കൊയിലൊം കാൎയ്യസ്ഥൻ തെയ്യൻമെനൊനി
ല്ലെ? അദ്ദെഹം ജെ ഷ്ടനൊട ഒരു സംഗതിയെ കൊ
ണ്ട അന്വെഷിപ്പാനായിരുന്നു വന്നത.

മീനാക്ഷി—അദ്ദെഹം എന്നാൽ അമ്മാമനുമായി പറഞ്ഞി
ട്ടുണ്ടായിരിക്കില്ലെ? അതിനെപ്പറ്റി എന്നൊടെന്താ
ണ അന്വെഷിപ്പാൻ? അമ്മാമൻ അല്ലെ എല്ലാംപ
റയെണ്ടതും ചെയ്യെണ്ടതും?

ലക്ഷ്മിഅമ്മ—അത ശരിയാണ നീ പറഞ്ഞത. ഗൊപാല
ൻ തന്നെയാണ എല്ലാം പറയെണ്ടതും ചെയ്യെണ്ട
തും— അവനൊട ആലൊചിച്ചാൽ മാത്രം മതി.

പാറുക്കുട്ടി-എങ്കിലും നിന്നൊടുംകൂടി ചൊദിക്കണമെ
ന്നാണ ജെഷ്ടനും കൊച്ചുലക്ഷ്മീടെ അച്ഛനും എന്നൊ
ട പറഞ്ഞിട്ടുള്ളത.

മീനാക്ഷി—എന്താണിത? എന്നാൽ പറയരുതെ?

പാറുക്കുട്ടി—(ചിരിച്ചുംകൊണ്ട) ചെറിയ തമ്പുരാൻ തിരുമ
നസ്സിലെക്ക ഇവിടെ ഒരു സംബന്ധംവെണമെന്ന
വലിയൊരുതല്പൎയ്യമുണ്ടത്രെ.അതകൊണ്ടആലൊചി
പ്പാനാണ തെയ്യൻമെനൊൻ വന്നിട്ടുണ്ടായിരുന്നത.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/382&oldid=194972" എന്ന താളിൽനിന്ന് ശേഖരിച്ചത്