ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം 373

മ്മതിക്കുന്നത? എന്താണ കാന്യാമഠത്തിൽ പൊയിസ
ന്യസിച്ചു കാലം കഴിപ്പാൻ വിചാരിക്കുന്നുണ്ടൊ?

ലക്ഷ്മിഅമ്മ—(മീനാക്ഷിയെ തലൊടിക്കൊണ്ട) എന്താ
ണ മകളെ നീ ഇങ്ങിനെയെല്ലാംപറയുന്നത? എല്ലാം
കൊണ്ടുംതരപ്പെട്ടഒരുഭൎത്താവവരുമ്പൊൾ വെണ്ടാ
ത്ത ശാഠ്യവും തകരാറും പറയരുത— തപസ്സചെയ്താൽ
കൂടി അദ്ദെഹത്തെ നമുക്ക കണികണാൻപൊലും
സാധിക്കുന്നതല്ല— അദ്ദെഹത്തിന്റെ അവസ്ഥ നീ
നല്ലവണ്ണം അറിയാഞ്ഞിട്ടാണ— എന്തൊ നിന്റെ മ
ഹാഭാഗ്യംകൊണ്ട അദ്ദെഹത്തിന്ന ഇങ്ങിനെ തൊ
ന്നിയതാണ— എന്റെ മകൾ യാതൊരു മുടക്കവും പ
റയെണ്ട— നിണക്ക പറ്റിയ ഭൎത്താവാണ.

മീനാക്ഷി—(ദീൎഘശ്വാസം ഇട്ടുംകൊണ്ട) നടക്കാത്ത കാ
ൎയ്യത്തെപ്പറ്റി എന്തിനാണമ്മെ നിങ്ങൾഅധികംപ
റഞ്ഞ എന്നെ വ്യസനിപ്പിക്കുന്നത? നിവൃത്തിയുണ്ടെ
ങ്കിൽ ഞാൻ അമ്മെടെ ഹിതത്തിന ലെശം വിപ
രീതം പ്രവൃത്തിക്കില്ല— എനിക്ക ആവശ്യമില്ല.

പാറുക്കുട്ടി— എന്താണ ഒരു നിവൃത്തികെട വന്നത? അവി
ടുത്തെക്ക ഇംക്ലീഷ അറിയാത്തതുകൊണ്ടുള്ളാ നിവൃ
ത്തികെടാണില്ലേ? നിന്റെ ഇംക്ലീഷും പരിന്ത്രീസ്സും
എല്ലാംകൂടിഇപ്പൊൾഉപദ്രവമായിട്ടാണ തീൎന്നിട്ടുള്ള
ത ബി—ഏ— ജയിച്ച മിടുമിടുക്കന്മാർമുന്നൂറാളുണ്ടാകും
അദ്ദെഹത്തിന്റെ പിന്നാലെ കുടയും വടിയും എടു
ത്ത നടപ്പാൻ— ഇംക്ലീഷ പഠിക്കാത്തവൎക്ക യൊഗ്യ
തയില്ലെന്നാണൊ നീ വിചാരിക്കുന്നത? നിന്റെ
ഇംക്ലീഷ പഠിച്ചവരെയും അറിയും ഞാൻ, ഇംക്ലീഷ
പഠിക്കാത്തവരെയും അറിയും.

മീനാക്ഷി—നിങ്ങൾ എന്തിനാണ കാൎയ്യം അറിയാതെ വൃ
ഥാ ശഠിക്കുന്നത? ഞാൻ ഇംക്ലീഷകൊണ്ട വല്ലതും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/385&oldid=194979" എന്ന താളിൽനിന്ന് ശേഖരിച്ചത്