ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

378 പത്തൊമ്പതാം അദ്ധ്യായം

ക്കല്ലാതെ നമുക്ക വിശെഷിച്ച യാതൊരു ലക്ഷ്യവും
ഇല്ലെല്ലൊ— പരമാൎത്ഥം അറിയാതെ സന്തൊഷിച്ചാ
ൽ അതിന്നുമാത്രം പിന്നെ സന്താപിക്കെണ്ടിയും വ
രും. പിടിച്ചതിനെ വിട്ടിട്ട പറക്കുന്നതിന്റെ പിന്നാ
ലെ ഓടാൻ തെല്ലു ആലൊചിച്ചിട്ടു വെണം.

ലക്ഷ്മിഅമ്മ—മകളെ! നിണക്ക ഈയിടയിൽ അദ്ദെഹംവ
ല്ല എഴുത്തും അയച്ചിട്ടുണ്ടായിരുന്നുവൊ? ഉണ്ടെങ്കിൽ
അത കാണട്ടെ— എനി ഒളിച്ചുവെക്കെണ്ടുന്ന ആവ
ശ്യമില്ല— അത കണ്ടാൽ ഏതാണ്ട നിശ്ചയിക്കാം.

മീനാക്ഷി—എനിക്കു മിനിഞ്ഞാന്നും കൂടി ഒരു എഴുത്ത കി
ട്ടിയിരിക്കുന്നു— അതിൽ എല്ലാ സംഗതിയും അദ്ദെ
ഹം കാണിച്ചിട്ടുണ്ട.

പാറുക്കുട്ടി—എന്നാലതൊന്നു നൊക്കട്ടെ— എഴുത്ത ഇംക്ലീ
ഷിലൊ മലയാളത്തിലൊ? ഇംക്ലീഷകത്താണെങ്കിൽ
കുറുക്കന ആമയെ കിട്ടിയത പൊലെ ഞങ്ങൾ വി
ചാരിച്ചാലെന്തൊരു നിവൃത്തിയാണ?

മീനാക്ഷി—മിനിഞ്ഞാന്ന അയച്ച എഴുത്ത മലയാളത്തി
ൽ തന്നെയാണ.

പാറുക്കുട്ടി—ആള ബഹു രസികനാണ കുഞ്ഞിശ്ശങ്കരമെ
നൊൻ— പണം എത്രയാണ കിട്ടുന്നതെന്ന കണക്കി
ല്ല— മാസം ഒന്നുക്ക ശരാശരി രണ്ടായിരം ഉറുപ്പിക
യിൽ കുറയാതെ കിട്ടുന്നുണ്ടുപൊൽ— അദ്ദെഹത്തി
ന്റെ ഭാഗ്യത്തെപ്പറ്റി കൊച്ചുലക്ഷ്മീടെ അച്ഛൻ കൂ
ടക്കൂടെ പറയാറുണ്ട.

മീനാക്ഷി—ൟ കഴിഞ്ഞ സെഷ്യൻ കെസ്സിന്ന സെലത്ത
വന്നിട്ടുണ്ടായിരുന്നു— ചിലവ കഴിച്ച രണ്ടായിരത്ത
ഞ്ഞൂറുറുപ്പിക ആ കെസ്സിൽ കിട്ടിയിരിക്കുന്നു.

പാറുക്കുട്ടി—അദ്ദെഹം ഇപ്പൊൾ തന്നെ എല്ലാ കണക്കുക
ളും നിണക്ക അയച്ചുതരാറുണ്ടില്ലെ? ഇതെല്ലാം ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/390&oldid=194990" എന്ന താളിൽനിന്ന് ശേഖരിച്ചത്