ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം 387

നും തന്റെ ഉടുപ്പ മാറ്റുന്നതിന്ന മുമ്പായിട്ട ഒരു കത്തെ
ഴുതി മീനാക്ഷിക്ക അപ്പൊൾ തന്നെ അയച്ചു— അതിൽപി
ന്നെ ഒരു ചാരുകസെലമെൽ ചെന്നുകിടന്ന ആലൊചി
ക്കയായി. "ഇതുകൊണ്ടതന്നെ ആയിരിക്കാം മീനാക്ഷി എ
ന്റെ എഴുത്തിന്ന യാതൊരു മറുപടിയും അയക്കാതിരുന്ന
ത— കഷ്ടം തന്നെ. ഞാൻ എന്തെല്ലാം മനൊരാജ്യം വിചാ
രിച്ചുവെച്ചിട്ടുണ്ടായിരുന്നു— അവസാനം ഇങ്ങിനെയാണെ
ല്ലൊ വന്നുകൂടിയത. ഏതെല്ലാം ദിക്കിൽ നിന്ന ആരുടെ
എല്ലാംമുഖെന എനിക്ക സംബന്ധം ആലൊചിക്കയുണ്ടാ
യി— ൟ ഒരതിമൊഹം നിമിത്തം അതിനെല്ലാം ഞാൻ ഓ
രൊ ഉപെക്ഷ പറെകയല്ലെ ചെയ്തത. ഇപ്പൊൾ ഇങ്ങി
നെ വ്യസനിപ്പൻ സംഗതി വന്നെല്ലൊ. അവളുടെ സൌ
ന്ദൎയ്യവും ബുദ്ധിസാമൎത്ഥ്യവും അസാധാരണമായ വിനയ
വും ഇതുവരെ കാണിച്ചുവന്ന സ്നെഹവും ഇതെല്ലാം വിചാ
രിക്കുമ്പൊൾ എന്റെ ദെഹം ദഹിച്ചുപൊകുന്നു— പുത്തൻ
മാളികക്കൽ ഉള്ളവർ ഇത്ര ബുദ്ധിഹീനന്മാരാണെന്ന ഇതു
വരെ ഞാൻ ഓൎത്തിട്ടുണ്ടായിരുന്നില്ല. ഞാനും ഗൊപാലമെ
നൊനും തമിൽ ചുരുങ്ങിയ കാലത്തിന്നിപ്പുറമുള്ള അതി
സ്നെഹം വിചാരിച്ചു നൊക്കിയാൽ അദ്ദെഹം ൟ സംഗതി
യെപ്പറ്റി എനിക്കും ഒരുകത്തയക്കെണ്ടാതായിരുന്നു— ൟ കാ
ലത്ത സ്നെഹത്തിന്നും വിലയില്ല.— ഏതായാലും അവൾ
ഭാഗ്യമുള്ളവൾ തന്നെ. രാജഭാൎയ്യയായിരുന്ന നാനാസുഖങ്ങ
ളും അനുഭവിക്കാം— ഞാൻ മാത്രം ഭാഗ്യം കെട്ടവൻ. അവളു
ടെ മനസ്സും ഹിതവും അറിയാതെ സൌന്ദൎയ്യം കണ്ടന്ധാ
ളിച്ച കണക്കിലധികം ഭ്രമിച്ചുപൊയതിനാൽ ഇപ്പൊളിങ്ങി
നെ വിഷാദിക്കാറായി. ൟ കുണ്ഠിതം എന്റെ ജീവാവ
സാനംവരെ എന്നെ പിരിഞ്ഞ പൊകുകയൊ എനിക്ക ഇ
ന്നുമുതൽ യാതൊരു കാൎയ്യത്തിലെങ്കിലും ഒരുന്മെഷം ഉണ്ടാ
കുകയൊ ചെയ്യുമെന്ന തൊന്നുന്നില്ല. കഷ്ടം! കഷ്ടം!"

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/399&oldid=195012" എന്ന താളിൽനിന്ന് ശേഖരിച്ചത്