ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 രണ്ടാം അദ്ധ്യായം

ഭാഗത്തിൽനിന്ന പുറത്തേക്ക തലകൾ കടത്തി എത്തിനോ
ക്കുന്നതൊ എന്ന നിസ്സംശയം തോന്നിപ്പോകാതിരിക്ക
യില്ലാ. മനോഹരമായ ൟ ഗൃഹാന്തൎഭാഗത്തിന്റെ കിഴ
ക്കെവശം വിശാലമായി ഒഴിഞ്ഞകിടക്കുന്ന ഒരു വലിയ
തളമാണ. പൂമുഖത്തനിന്ന ഇതിലേക്ക പ്രവേശിപ്പാൻ
ദീർഘവിസ്താരങ്ങലോടുകൂടി ഒരു വാതിൽ വെച്ചിട്ടുണ്ട.
അതിന്റെ രണ്ടഭാഗത്തും ഓരൊ വലിയ ജനേല ഉണ്ട.
ഇതപ്രകാരംതന്നെ തെക്കവടക്ക ഭാഗങ്ങളിലും അംഗുഷ്ട
പ്രമാണം ഇരിമ്പഴികൾ ഇട്ടിട്ടുള്ള ഓരൊ ജനേൽ വെ
ച്ചിരിക്കുന്നതകൊണ്ട വായുപ്രചാരത്തിന്ന വളരെ സൌ
കരൎയ്യം സിദ്ധിച്ചിട്ടുണ്ട. അതിന്റെ പടിഞാറെ ചുമരി
ന്മെൽ വീട്ടികൊണ്ട ചട്ടംകൂടി ഭംഗിയിൽ നിറമിട്ട കണ്ണാ
ടിച്ചില്ല വെച്ചിട്ടുള്ള രണ്ട അൾമെറ പതിച്ചിരിക്കുന്നു.
ചുമരുകൾ വിശേഷമായ ചിത്രക്കണ്ണാടികൾകൊണ്ടും
അതിയോഗ്യന്മാരായ പലരുടെയും പ്രതിഛായകൊണ്ടും
അലങ്കരിച്ചിട്ടുള്ലതിന്നപുറമെ അവയുടെ ഭംഗിയെ സ്ഫുരി
പ്പിക്കേണ്ടതിന്നവേണ്ടി പച്ച, വെള്ള, ചുകപ്പ ൟ വൎണ്ണ
ത്തിലുള്ള മൂന്ന വലിയ ഗ്ലോബുകൾ എത്രയൊ വെളുത്ത
വസ്ത്രംകൊണ്ട വിതാനിച്ചിട്ടുള്ള തട്ടിന്റെ നടുപ്പന്തിയിൽ
തെക്കുവടക്കായി ഏകദേശം നന്നാലവാരയകലെ തൂക്കീട്ടും
ഉണ്ട. ൟ തളത്തിൽനിന്ന പടിഞ്ഞറൊട്ട കടപ്പാൻ
മദ്ധ്യത്തിൽ വെച്ചിട്ടുള്ള വാതിലിൽകൂടി ഉള്ളിലേക്ക പ്രവേ
ശിച്ചാൽ നാലഭാഗവും രണ്ട വാരയകലത്തിൽ വിശേഷ
മായ കോലായോടുകൂടി വൃത്താകാരത്തിൽ ഒരു ചെറിയ നടു
മുറ്റം കാണാം. അതിന്റെ അടിയിൽ എട്ടുവിരൽ ചതു
രശ്രമുള്ല ഒരുവിധം ചുവന്ന ഇഷ്ടികകൾ പതിച്ചിരി
ക്കുന്നു. അതിന്റെ തെക്കഭാഗം ഉദങ്മുഖമായിട്ട രണ്ട

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/40&oldid=194043" എന്ന താളിൽനിന്ന് ശേഖരിച്ചത്