ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

388 പത്തൊമ്പതാം അദ്ധ്യായം

കുഞ്ഞിശ്ശങ്കരമെനൊൻ ഇങ്ങിനെ പലതും വിചാരിച്ച
ശൊകാന്ധനായിഏകദെശംപത്തുമണിവരെതന്നെത്താ
ൻ മറന്നു വിഷാദിച്ചതിന്റെ ശെഷം ഒടുവിൽ വാലിയ
ക്കാരുടെ നിൎബന്ധം സഹിപ്പാൻ നിവൃത്തിയില്ലാഞ്ഞിട്ട
അവിടെ നിന്ന പതുക്കെ എഴുനീറ്റ ഉടുപ്പു മാറ്റി കുളികഴി
ഞ്ഞ അത്താഴത്തിന്ന ചെന്നിരുന്നു. അണ്ണാക്കും തൊണ്ട
യും ഉണങ്ങി വരണ്ടുപൊയ്തുകൊണ്ട ഒരു പിടിച്ചൊറെങ്കിലും
കിഴ്പെട്ടിറങ്ങീല്ല— ഒടുവിൽ ഊണകഴിക്കാതെ തന്നെ എഴു
നീറ്റ കയ്യും മുഖവും കഴുകി പിന്നെയും കുറെനെരം കുട്ടി
ചത്തകുരങ്ങനെപ്പൊലെഅന്ധനായിരുന്നതിൽ പിന്നെ
എഴുനീറ്റ തന്റെ മുറിയിൽ പൊയികിടന്നു— അന്നെത്തെ
രാത്രി ഇദ്ദെഹം ഏതെല്ലാം വിധത്തിലാണ കഴിച്ചുകൂട്ടിയ്ത
എന്ന ഇദ്ദെഹത്തിന്ന മാത്രം അറിയാം— കണ്ണു ചിമ്മീട്ടുണ്ടെ
ങ്കിൽ മീനാക്ഷി തന്റെ അടുക്കൽ ഉണ്ടെന്ന അപ്പൊൾ
തൊന്നും. കണ്ണുമിഴിച്ചാൽ യാതൊന്നും കാണുകയും ഇല്ല.
ഇങ്ങിനെ ചിമ്മിയും മിഴിച്ചും തപ്പിയും നൊക്കിയും അ
ന്നെത്തെ രാത്രി "അറുപതസെക്കണ്ട ഒരു മിനിട്ട— അറുപ
തമിനിട്ട ഒരു മണിക്കൂറ" എന്നിങ്ങനെ കണക്കു കൂട്ടിയും
എണ്ണിയും ഒരുസംവത്സരം പൊലെ കഴിച്ചുകൂട്ടി— നെരം
ഒരു വിധെന പുലൎന്നു— സാധാരണമായി അഞ്ചരമണിക്ക
എഴുനീല്ക്കുന്ന ൟ മനുഷ്യന്ന അന്ന കിടക്കുന്ന മുറിയിൽ
വെയിൽകടന്നിട്ടും എഴുനീല്ക്കെണമെന്നൊ പതിവ പ്രകാ
രം വല്ലതും കഴിക്കെണമെന്നൊ കൊടതിക്ക പൊകെണ
മെന്നൊ ൟ വക യാതൊരു വിചാരവും കൂടാതെ മനൊ
വെദനകൊണ്ട കണ്ണുമിഴിപ്പാൻ അരുതാതെ ക്ഷീണിച്ചഅ
വിടെത്തന്നെ കിടന്നു. കൂടക്കൂട വാലിയക്കാർ വന്നു "ചാ
യ തെയ്യാറായിരിക്കുന്നു— വെള്ളം കൊരിനിറച്ചിരിക്കുന്നു.
ചിലകക്ഷികൾ ഒണ്ട മുറ്റത്തവന്നു നിൽക്കുന്നു" എന്നി
ങ്ങിനെ പറയുന്നതിന്ന യാതൊരു മറുപടിയും പറയാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/400&oldid=195015" എന്ന താളിൽനിന്ന് ശേഖരിച്ചത്