ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 393

കണ്ടു ഇവളുടെ ധൎമ്മൊപദെശം കെട്ടു പൊകാത്ത സ്ത്രീകൾ
കനകമംഗലത്ത വളരെ ദുർലഭം പെര മാത്രമെ ഉണ്ടായി
രുന്നുള്ളു.

ഇവൾ അത്യന്തം ദുൎദ്ധരമായ വ്രതാനുഷ്ഠാനം ചെയ്തിരു
ന്നതിനാൽ ശരീരം മെലിഞ്ഞു ക്ഷീണിച്ചു തൊൽ തൂങ്ങിച്ചു
ളിഞ്ഞു സൌന്ദൎയ്യം മുഴുവനും നശിച്ചുപൊയിട്ടുണ്ടായിരുന്നു
എങ്കിലും ഇപ്പൊൾ ആ വക എല്ലാ കുറവുകളും തീൎന്നു ദെ
ഹപ്രകാശവും ലാവണ്യാതിശയവും മുമ്പെത്തെതിനെക്കാ
ൾ ദിവസംപ്രതി വൎദ്ധിച്ചു, ഉള്ളിൽ നിറഞ്ഞ നില്ക്കുന്ന അ
നവധി സൽഗുണങ്ങൾ പുറമെ നിഴലിച്ചു കാണുന്നതൊ
എന്നു തൊന്നുമാറ പ്രസരിച്ചു തുടങ്ങി. ഇവളെ അനുരൂപ
നായ ഒരു ഭൎത്താവിന്റെ രക്ഷയിൽ ഇരുത്തി തന്റെ ഭാ
രവാഹിത്വം കുറച്ചുവെക്കെണമെന്നുള്ള വിചാരത്തൊടു കൂ
ടി ഹരിജയന്തൻ നമ്പൂരിപ്പാട തരമുള്ള ഒരു പുരുഷനെ അ
ന്വെഷിച്ചുകൊണ്ടുതന്നെ ഇരുന്നു— ഇവൾ തന്റെ ജീവ
കാലം മുഴുവനും കെവലം തരിശാക്കി വിട്ടുകളവാൻ നി
ശ്ചയിച്ചിട്ടില്ലെന്ന കെട്ടപ്പൊൾ ഇവളുടെ പണ്ടെത്തെ പ
രിചയക്കാരിൽ പലൎക്കും രണ്ടാമതും ഉത്സാഹം ബഹു ക
ലശലായി— എങ്കിലും തങ്ങളുടെ മനൊരഥം സാധിപ്പിക്കു
വാൻ മുമ്പ ഉപയൊഗപ്പെടുത്തി വന്നിട്ടുണ്ടായിരുന്ന വഴി
കൾ കൊണ്ട ഈ കാലത്ത യാതൊരു പ്രയൊജനവും ഇല്ലെ
ന്നു കണ്ടിട്ട അവരിൽ ചിലർ ഇവൾക്ക സംബന്ധം ആ
ലൊചിക്കയായി— എന്നാൽ ൟ വകക്കാർ തൊടിക്കക
ത്ത കടക്കുന്നതുതന്നെ ഇവൾക്ക അത്യന്തം നീരസമായി
ത്തീൎന്നു— തനിക്ക തൽകാലം ആവശ്യമില്ലെന്നു പറഞ്ഞു
സംബന്ധത്തിന്ന വരുന്ന എല്ലാ പുരുഷന്മാരെയും ഇവ
ൾ നിരാശന്മാരായി നിരസിച്ചു കളയുന്നത കണ്ടിട്ട ഹിതം
ഒത്ത ഒരു ഭൎത്താവിനെ കിട്ടാൻ ഇനി വൈഷമ്യം തന്നെ
എന്ന നമ്പൂരിപ്പാടും ഏകദെശം തീൎച്ചപ്പെടുത്തി— ഒടുവിൽ


50

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/405&oldid=195028" എന്ന താളിൽനിന്ന് ശേഖരിച്ചത്