ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 399

ണമെന്നാണ പ്രമാണം— സൎപ്പം നിങ്ങളെ കടിക്കാതെ ഇ
രുന്നത വലിയ ആശ്ചൎയ്യം തന്നെ— ബ്രാഹ്മണവംശം മുഴു
വനും അശുദ്ധമാക്കുവാൻ മൂന്നാമത ഒരു നമ്പൂരി വെണ
മെന്നില്ല— നിങ്ങൾ രണ്ടുപെരും തന്നെ മതി. മാനവും മ
ൎയ്യാദയും ദീക്ഷിച്ചു വരുന്ന ഒരു തറവാട്ടിലെ ഒരു പെൺകി
ടാവിനെ കാമഭ്രാന്തരായ നിങ്ങൾക്ക വ്യഭിചരിപ്പാൻ
തരാത്ത ദ്വെഷ്യം നിമിത്തം ആ കുഡുംബം മുഴുവനും ന
ശിപ്പിച്ചുകളയാമെന്ന വിചാരിച്ചു ൟ വക നീചകൎമ്മം
ചെയ്തിട്ടുള്ള നിങ്ങൾ എത്ര ദുൎബ്ബുദ്ധികളാണ? എങ്കിലും ന
മ്മുടെ അടുക്കെ വന്ന സങ്കടം പറഞ്ഞിട്ടുള്ളതകൊണ്ട ൟ
പ്രാവശ്യം നൊം ഇതിന്ന ഒഴിച്ചിലുണ്ടാക്കി തരാം— അതി
ന്ന ഒന്നാമത നിങ്ങൾ രണ്ടുപെരും ഗൊപാലനുമായുള്ള മു
ഷിച്ചൽ തീൎത്ത അന്യൊന്യം സ്നെഹമായിരിക്കണം— രണ്ടാ
മത എനിമെൽ ജാത്യാചാര വിരുദ്ധമായ ൟ വക നീച
കൎമ്മം ചെയ്കയില്ലെന്ന നമ്മെ തൊട്ട സത്യം ചെയ്യണം—
മൂന്നാമത ഇതവരെയുള്ള പാപങ്ങളെ നശിപ്പിക്കുവാൻവെ
ണ്ടി നൊം ഉപദെശിക്കും പ്രകാരമുള്ള പ്രായശ്ചിത്തം ചെ
യ്യണം— ഇത സമ്മതമാണെങ്കിൽ എല്ലാറ്റിന്നും നിവൃത്തി
ഉണ്ടാക്കാം— അല്ലാത്ത പക്ഷം ഉണ്ണികൾ ഇവിടെ നില്ക്കെ
ണമെന്നില്ല. പൊകാം." കല്പിക്കും പ്രകാരം കെട്ട നടന്ന
മെലിൽ യാതൊരു തെമ്മാടിത്തരവും കാട്ടാതെ ക്രമമായി
ഇരുന്നുകൊള്ളാമെന്ന നമ്മുടെ ചെറിയ നമ്പൂരിമാർ രണ്ടു
പെരും ശപഥം ചെയ്തു— ഹരിജയന്തൻ നമ്പൂരിപ്പാട അ
പ്പൊൾതന്നെ ഒരു തിരുവെഴുത്ത എഴുതി തന്റെ കാൎയ്യസ്ഥ
ൻ വശം ഗൊപാലമെനൊന അയച്ചു— "അടിയന്തരമായ
ഒരു സംഗതികൊണ്ട മുഖദാവിൽ കണ്ടുപറവാനുണ്ടാകകൊ
ണ്ട നാളെ രാവിലെ മനക്കലൊളം വന്നു പൊകെണ"മെ
ന്നായിരുന്നു എഴുത്തിലെ താല്പൎയ്യം— ഗൊപാല മെനൊൻ
പിറ്റന്നാൾ രാവിലെതന്നെ കാക്കനൂർ മനക്കൽ ചെന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/411&oldid=195042" എന്ന താളിൽനിന്ന് ശേഖരിച്ചത്