ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

402 ഇരുപതാം അദ്ധ്യായം

യ നിരതന്മാരായി സദാചാര തൽപരന്മാരായിതീൎന്നു— ഗൊ
പാലമെനൊന ഇവരുടെ മെൽ ദിവസം പ്രതി ബഹുമാ
നവും ഭക്തിയും വൎദ്ധിച്ചു— എത്രതന്നെ തിരക്കും ബുദ്ധിമുട്ടും
ഉണ്ടായിരുന്നാലും ഇവർ തങ്ങളിൽ ഒരുനാൾ ഒരു നെരമെ
ങ്കിലും കാണാതെയിരിക്കുന്നത വളരെ ദുൎല്ലഭമായി— എ
ന്തിനു അധികം പറയുന്നു, ഇവർ മൂന്നുപെരും തമ്മിൽ ഇ
ങ്ങിനെ പ്രാണസ്നെഹിതന്മാരായി തീരുമെന്നു കനകമംഗ
ലത്തുള്ള യാതൊരു മനുഷ്യന്മാരും സ്വപ്നെപി വിചാരിച്ചിട്ടു
ണ്ടായിരുന്നില്ല— അന്യൊന്യസ്നെഹവും വിശ്വാസവും അ
ത്രമെൽ കലശലായി.

നമ്പൂരിമാരുമായി സന്ധിച്ചു പിരിഞ്ഞതിൽപിന്നെഗൊ
പാലമെനൊന്റെ മുഴുവൻ ഉത്സാഹവും കൊച്ചമ്മാളുവി
ന്റെ സംബന്ധകാൎയ്യത്തിൽ തന്നെ ചിലവുചെയ്തു— ഹരി
ജയന്തൻ നമ്പൂരിപ്പാടിന്റെ അഭിലാഷപ്രകാരം ഗൊവിന്ദ
നെക്കൊണ്ട ഇവളുടെ സംബന്ധം നടത്തിക്കുന്നത പു
ത്തൻമാളികക്കൽ ഉള്ള എല്ലാവൎക്കും ഏറ്റവും സന്തൊഷ
കരമായി തീൎന്നു— ൟ കാൎയ്യത്തിൽ നമ്മുടെ ഗൊവിന്ദനും
അശെഷം വൈമുഖ്യമുണ്ടായിരുന്നില്ല— ഗുണദൊഷജ്ഞാ
നവും മനഃശുദ്ധിയും ഉള്ള ഇവളുടെ ഭൎത്താവായിരിക്കുന്ന
തിനാൽ തനിക്കും മെല്ക്കുമെൽ ഗുണവൎദ്ധനയുണ്ടാകുമെന്ന
തന്നെയായിരുന്നു ഇവന്റെയും ദൃഢമായ വിശ്വാസം— എ
ങ്കിലും ഇവളുടെ പൂൎവ്വാവസ്ഥയെപ്പറ്റി ജനങ്ങൾ വല്ല അ
പവാദവും പറഞ്ഞു പരിഹസിക്കുമൊ എന്നുള്ള ശങ്ക ഇവ
ന്റെ മനസ്സിൽ കൂടക്കൂടെ ഉണ്ടാകാതിരുന്നിട്ടില്ല— കാൎയ്യ
ങ്ങളുടെ നന്മയും തിന്മയും ആലൊചിച്ച പ്രവൃത്തിക്കുന്നതാ
യാൽ തന്നെയും അത ജനസമുദായത്തിന്ന രുചികരമായി
തീരുമൊ എന്ന എല്ലാവരും മുൻകൂട്ടി ആലൊചിച്ചു നൊ
ക്കെണ്ടത എത്രയും ആവശ്യമായിട്ടുള്ളതാണ— ലൊകാപ
വാദം ഭയപ്പെട്ടു നടക്കെണ്ടത ലൌകീക ധൎമ്മങ്ങളിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/414&oldid=195048" എന്ന താളിൽനിന്ന് ശേഖരിച്ചത്