ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 407

അവൻ അത്യന്തം വിസ്മയത്തൊടും പരിഭ്രമത്തൊടുംകൂടി
മുകളിലെക്ക കയറി ചെന്ന, ചിന്താഗ്രസ്തനായി വിഹ്വല
നായി കിടക്കുന്ന ഗൊപാലമെനൊന്റെ അരികത്ത പൊ
യി നിന്നിട്ട ഏകദെശം അര മണിക്കൂറു നെരം പല സാ
ന്ത്വനവാക്കുകളും പറഞ്ഞ അദ്ദെഹത്തിനെ ഒരു വിധെന
ധൈൎയ്യപ്പെടുത്തി. ഗൊപാലമെനൊൻ അവിടെ നിന്ന മെ
ല്ലെ എഴുനീറ്റ ഗൊവിന്ദനൊടൊന്നിച്ച താഴത്തിറങ്ങി വ
ന്ന കിട്ടുണ്ണിയെ വിളിച്ച പാനീസ്സിൽ തിരി കൊളുത്തികൊ
ണ്ടുവരാൻ പറഞ്ഞു. അവൻ പാനീസ്സു കൊണ്ടുവന്ന ഉട
നെ ഗൊവിന്ദനൊടൊന്നിച്ച ആ വഴി തന്നെ പടിയിറ
ങ്ങി ചിറയിൽ പൊയി കുളിച്ച വന്ന രണ്ടു പെരുംകൂടി ഊ
ണു കഴിച്ചു കുറെ നെരം പൂമുഖത്തിരുന്ന വെറെ ചില സം
ഗതികളെപ്പറ്റി സംസാരിച്ചതിന്റെ ശെഷം നീ നാളെ
ഏഴ മണിക്ക തന്നെ ഇങ്ങട്ട വരണം എന്ന ഏല്പിച്ച ഗൊ
വിന്ദനെ പറഞ്ഞയച്ച, പിന്നെയും അല്പനെരം അവിടെ
തന്നെ ഇരുന്നു. അപ്പൊൾ ലക്ഷ്മിഅമ്മ പതുക്കെ പൂമുഖ
ത്തെക്ക കടന്നു വന്നു— അദ്ദെഹം ലക്ഷ്മി അമ്മയൊട മീ
നാക്ഷി ഉറങ്ങിയൊ എന്ന ചൊദിച്ചു— എന്തൊ അല്പം സു
ഖക്കെടാണെന്ന പറഞ്ഞ കുറെ നെൎത്തെതന്നെ അറയിൽ
പൊയി കിടന്നിരിക്കുന്നു എന്ന ലക്ഷ്മിഅമ്മ മറുവടി പറ
ഞ്ഞു. എന്നാൽ ഉറങ്ങിക്കൊട്ടെ ഇപ്പൊൾ വിളിക്കെണ്ട—
എന്നു പറഞ്ഞ അദ്ദെഹം അവിടെനിന്ന എഴുനീറ്റ മുക
ളിൽ തന്റെ അറയിൽ പൊയി കിടന്നു— നാനാവിധമാ
യ മനൊവിചാരംകൊണ്ടും കുണ്ഠിതം കൊണ്ടും ലെശം ഉ
റക്ക വരാതെ ഏകദെശം നാലു മണി സമയംവരെ കുത്തി
രുന്നും കിടന്നും കഴിച്ചതിൽ പിന്നെ ഒരു വിധെന അല്പം
ഉറക്ക വന്നതിനാൽ അവിടെ കിടന്നു.

നെരം പുലൎന്ന ഉടനെ മീനാക്ഷി വാതിൽ തുറന്ന കി
ട്ടുണിയെ സ്വകാൎയ്യമായി വിളിച്ച അരക്കുകൊണ്ട മുദ്രവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/419&oldid=195060" എന്ന താളിൽനിന്ന് ശേഖരിച്ചത്