ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൂന്നാം അദ്ധ്യായം.
മറുപടി

നേരം ഏകദേശം ഏഴമണി കഴിഞ്ഞു. പോകുമ്പോൾ
പറഞ്ഞപ്രകാരം കുഞ്ഞി കൃഷ്ണമേനോൻ മടങ്ങി എത്താത്ത
തകൊണ്ട ഗോവിന്ദന വലിയ പ്രഭ്രമമായി. തെഴെ പൂമു
ഖത്ത വന്നനിന്ന കിഴക്കോട്ട നോക്കിക്കൊണ്ട ഓരോന്ന
വിചാരിച്ചുതുടങ്ങി. “എന്താണ മൂപ്പര ഇന്ന വരില്ല
എന്നുണ്ടൊ? മടങ്ങിവരുന്നതായിരുന്ന എങ്കിൽ ഇതിന്ന
മുമ്പെതന്നെ എത്തെണ്ടതായിരുന്നു. ആറ മണി നിശ്ച
യമായും മടങ്ങിഎത്തും എന്നല്ലെ പറഞ്ഞിട്ടുണ്ടായിരുന്നത?
ദുൎഘടമായ പെരുവഴിയിൽകൂടി ഈ രാത്രിസമയം കടന്ന
പോരുന്നത വലിയ പ്രയാസമാണെല്ലൊ? അദ്ദേഹ
ത്തിന്നഎന്താണ പ്രയാസം? മഞ്ചലിൽ കയറികിടന്നാൽ
പോരെ അമാലന്മാരല്ലെ ബുദ്ധിമുട്ടുന്നത? ബുദ്ധിമുട്ടി
ക്കോട്ടെ? വെറുതെയാണ മാസ്പടികൊടുക്കുന്നത? ഇന്ന
മടങ്ങി വന്നില്ലെങ്കിൽ കാൎയ്യത്തിന്ന വളരെ തരക്കേടും
ഉണ്ട. രാവിലെ പോകുന്നകാൎയ്യം പിന്നെഗോപിതന്നെ.
പോരുന്ന സമയം താക്കോലെങ്കിലും അവിടെ കൊടുത്ത
പോന്നിട്ടുണ്ടായിരുന്നുവെങ്കിൽ അത്ര വിചാരിക്കാനില്ല
യായിരുന്നു. എന്താണീശ്വരാ വേണ്ടത? കാൎയ്യം ബുദ്ധിമു
ട്ടായല്ലൊ? മൂപ്പര മടങ്ങിവരുന്നണ്ടായിരിക്കണം. ഇ
പ്പോൾ ഏകദേശം പകുതിവഴിക്ക എത്തിപ്പോയി. മഞ്ച
ക്കാരുടെ മൂളലല്ലെ കേൾക്കുന്നത? എവിടെ കേൾക്കുന്നു?
ഒരു മൂളലും ഇല്ല മുരളലും ഇല്ല. വെറുതെ ഓരോന്നു തോ
ന്നുന്നതാണ. ബുദ്ധിക്ക പരിഭ്രമായാൽ ഇങ്ങിനെ
ഓരോന്ന തോന്നാറുണ്ട. എന്ന ഇവിട നിൎത്തീട്ടല്ലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/42&oldid=194045" എന്ന താളിൽനിന്ന് ശേഖരിച്ചത്