ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

410 ഇരുപതാം അദ്ധ്യായം

അസ്വതന്ത്രമാരുമായ സതികളുടെ മൎയ്യാദയും പാതിവ്രത്യ
വും കുറവു കൂടാതെ പരിപാലിച്ചു നില നിൎത്തിപ്പൊരെണ്ട
ത കരുണാശാലികളും സമചിത്തന്മാരുമായ അങ്ങെപ്പൊ
ലയുള്ള മഹാത്മാക്കളുടെ ഭാരവാഹിത്വമാണെന്നു അടിയ
ൻ ഭയഭക്തി പുരസ്സരം തൊഴുതുംകൊണ്ട തിരുമനസ്സിലെ
റ്റുന്നു".

"മഹാനുഭാവനായ തിരുമനസ്സിലെക്കു അടിയനെച്ചൊ
ല്ലി അനുരാഗമുണ്ടെന്നുള്ള വിവരം ഈയിടയിൽ മാത്രമെ
അടിയൻ അറിഞ്ഞിട്ടുള്ളു— ഏകദെശം നാലു സംവത്സരം
മുമ്പെ അടിയൻ മല്ലിക്കാട്ട കുഞ്ഞിശ്ശങ്കരമെനൊൻ എന്ന
ഒരു യുവാവിനെ നിൎവ്യാജം ദൃഢമായി അംഗീകരിച്ചിട്ടുള്ള
ത അടിയന്റെ ഇപ്പൊഴത്തെ ഈ അന്തസ്താപത്തിന്നു കാ
രണമായിത്തീൎന്നിരിക്കുന്നു. ബഹു ഭൎത്തൃത്വം പവിത്രതാ ധ
ൎമ്മത്തിന്നു കെവലം വിരുദ്ധമായിട്ടുള്ളതാണെന്നു മഹാന്മാ
ർ പറഞ്ഞിട്ടുള്ളത അടിയനും വിശ്വസിച്ചിരിക്കുന്നു— ചാരി
ത്ര ഭംഗം വരുത്താതെ ആജീവനാന്തം പരിപാലിക്കെണ്ട
തിന്നു അടിയൻ തൃക്കാക്കൽ ശരണം പ്രാപിക്കുന്നു— തിരു
വുള്ളക്കെടുണ്ടാകുമെന്നുള്ള ഭയം നിമിത്തം മാതാപിതാക്ക
ന്മാരും അമ്മാമനും സകല ബന്ധുക്കളും അത്യന്തം വ്യസ
നത്തൊടും വൈവശ്യത്തൊടും കൂടി അടിയനെ ഉപെ
ക്ഷിച്ചുകളവാൻ തന്നെയാണ എകദെശം തീൎച്ചയാക്കീട്ടുള്ള
ത— തിരുമുമ്പാകെ ൟ മഹാവ്യസനം വെക്കുന്നതായാൽ
നിശ്ചയമായും ഒരു നിവൃത്തിയുണ്ടാകുമെന്നു വിശ്വസിച്ചും
കൊണ്ട ഇപ്രകാരം തൃക്കാക്കൽ വീണ അപെക്ഷിപ്പാൻ
ധൈൎയ്യം വന്നിട്ടുള്ളതാണ— തിരുമനസ്സകൊണ്ട അടിയ
ന്റെ ഈ മഹാ സങ്കടം അംഗീകരിക്കാതിരിക്കുന്ന പക്ഷം
അടിയന്റെ ഈ ആയുഷ്കാലം ഇന്നത്തെ ഒരു ദിവസം
കൊണ്ട പരിണമിക്കുമെന്നു മാത്രമെ ഇനി ഉണൎത്തിപ്പാനു
ള്ളു? അത കൊണ്ട മെൽ കാണിച്ച എല്ലാ സംഗതികളും

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/422&oldid=195067" എന്ന താളിൽനിന്ന് ശേഖരിച്ചത്