ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

414 ഇരുപതാം അദ്ധ്യായം

നൊക്കിക്കൊണ്ടിരിക്കെ പാറുക്കുട്ടി എഴുത്ത വായിച്ചു ചിരി
ച്ചുംകൊണ്ട ഇങ്ങിനെ പറഞ്ഞു.

പറുക്കുട്ടി—നാം ആരും എനി മീനാക്ഷിയെചൊല്ലി വ്യസ
നിക്കെണമെന്നില്ല— മാലയും ഈ എഴുത്തും ചെറിയ
തമ്പുരാൻ അവൾക്കതിരുമനസ്സകൊണ്ട അയച്ചിട്ടുള്ള
താണ—അവിടുത്തെക്കസമമായ പുരുഷൻ ഇന്നു ലൊ
കത്തിൽ ആരാണുള്ളത? തമ്പുരാക്കന്മാരായാൽ ഇങ്ങി
നെയിരിക്കണം— വല്ലവൎക്കുംമൎയ്യാദ പഠിക്കണമെങ്കി
ൽ ചെറിയ തമ്പുരാനൊട കണ്ട പഠിച്ചൊട്ടെ.

ലക്ഷ്മിഅമ്മ—(കുറെ മുമ്പൊട്ട നീങ്ങിയിരുന്നിട്ട) എന്താണ
അവിടുന്ന എഴുതീട്ടുള്ളത? പാറുക്കുട്ടി അത വായിച്ചി
ല്ലെ?

പാറുക്കുട്ടി—ഞാനെന്താണ പറയെണ്ടത? ഇവൾ സാമന്യ
ക്കാരത്തിയല്ല—ചെറിയതമ്പുരാന ഒരെഴുത്തയപ്പാൻ
ധൈൎയ്യം വന്നില്ലെ? ആശ്ചൎയ്യം തന്നെ— കൊച്ചുല
ക്ഷ്മിയുടെ അഛന ഒരെഴുത്തയപ്പാൻ എനിക്ക എനി
യും ധൈൎയ്യം വന്നിട്ടില്ല— കണ്ടില്ലെ ഇവളെടുത്ത പ
ണി? നാം ആരും അറിയാതെ ഒരെഴുത്തയച്ചു ചെറി
യ തമ്പുരാന്റെ ബാദ്ധ്യത വിടുത്തി അദ്ദെഹത്തൊ
ട രെഖാമൂലം ഒരു സമ്മതവും സമ്മാനമായിട്ട ഒരു മു
ത്തുമാലയും വാങ്ങിക്കളഞ്ഞില്ലെ! ഇവൾ ചില്ലറയ
ല്ല— എനി ജ്യെഷ്ഠനും മറ്റും കുണ്ഠിതപ്പെട്ടിരിക്കെ
ണ്ട— വെഗം അടിയന്തരത്തിനു വെണ്ടുന്ന സാമാന
ങ്ങളും മറ്റും ഒരുക്കിക്കൊട്ടെ.

ലക്ഷ്മിഅമ്മ—ആവു! എന്റെ ദൈവമെ! എന്റെ ജീവ
ൻ നെരെ വന്നു! ഈ വിവരം വെഗത്തിൽ ചെന്നു
ഗൊപാലനൊട പറയണം. മീനാക്ഷിയുടെ അഛനും
അപ്പക്കും ഇന്നുതന്നെ ഈ സംഗതി കാണിച്ചു ഓ
രൊ എഴുത്തയച്ചു കളയട്ടെ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/426&oldid=195077" എന്ന താളിൽനിന്ന് ശേഖരിച്ചത്