ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുപതാം അദ്ധ്യായം 419

കളെ ഗ്രഹിപ്പിക്കുവാൻ ഗൊപാലന്റെ മരുമകൾ ഒരുപാ
ദ്ധ്യായിനിയാണെന്നു പറവാൻ നമുക്ക ലെശംപൊലും സം
ശയമില്ല— ഈ രാജ്യത്തിലെ ഭാഗ്യശാലികളിൽ വെച്ചു ഒ
ന്നാമൻ നീതന്നെയാണ— മീനാക്ഷിയുടെ ബുദ്ധിവൈശി
ഷ്ട്യത്തെപ്പറ്റി നാം അത്യന്തം സന്തൊഷിക്കുന്നു— അവളു
ടെ വിവാഹം കൂടുന്ന വെഗത്തിൽ നിൎവ്വഹിക്കുകയും അ
ടിയന്തര ദിവസം ഗൊപാലൻ നമ്മുടെ മുമ്പാകെ വന്നു
പൊകുകയും ചെയ്യുന്നത നമുക്ക അത്യന്തം സന്തൊഷമാ
യിരിക്കും— കുഞ്ഞിശ്ശങ്കരനെ ഒരു പ്രാവശ്യം കണ്ട സംസാ
രിക്കണമെന്ന നമുക്കൊരു മൊഹം ഇരിക്കുന്നുണ്ട— അത
കൊണ്ട അവൻ വന്നാൽ നമ്മെ വന്നു കാണാതെ പൊ
യ്കളയരുതെന്നു പ്രത്യെകം ഏല്പിക്കണം— ഗൊപാലൻ വ
ന്നിട്ടുള്ളത നമുക്ക വളരെ സന്തൊഷമായി— കൂട ക്കൂടെ എ
നിയും ഇങ്ങട്ട വരണം— ഇപ്പൊൾ പൊകാം."

ഗൊപാലമെനൊൻ ചെറിയ തമ്പുരാനവർകളെ തൊ
ഴുതു വിടവാങ്ങി മടങ്ങി പുത്തൻമാളികക്കൽ വന്നു— കു
ഞ്ഞികൃഷ്ണമെനൊൻ മുതലായ സംബന്ധികൾക്കും അ
ച്യുതമെനൊനും മീനാക്ഷിയുടെ വിവാഹത്തെപ്പറ്റി പ്ര
ത്യെകം എഴുത്തയച്ചു അവരുടെ വരവും കാത്തു കൊ
ണ്ടിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV269.pdf/431&oldid=195090" എന്ന താളിൽനിന്ന് ശേഖരിച്ചത്